January 23, 2025
Church Jesus Youth Kairos Media News

കെയ്‌റോസ് മീഡിയ പ്രവർത്തനങ്ങളിൽ പങ്കാളികളാകൂമീഡിയയിലൂടെ ലോകത്തിനു സുവിശേഷമേകൂ

  • December 23, 2024
  • 1 min read
കെയ്‌റോസ് മീഡിയ പ്രവർത്തനങ്ങളിൽ പങ്കാളികളാകൂമീഡിയയിലൂടെ ലോകത്തിനു സുവിശേഷമേകൂ

പ്രിയപ്പെട്ടവരെ, ക്രിസ്തമസ്‌ ആഘോഷങ്ങൾക്കൊപ്പം പതിയ വർഷത്തിലേയ്ക്ക്‌ പ്രവേശിക്കുന്നതിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഏവർക്കും കെയ്റോസ്‌ പ്രവർത്തകരുടെ സ്നേഹാശംസകൾ നേരുന്നു.

1997 മുതൽ ഇക്കാലമത്രയും കരുതലോടെ കൈപിടിച്ച്‌ നടത്തിയ ദൈവകൃപയ്ക്ക് നന്ദി. നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും കരുതലും പിന്തുണയുമാണ്‌ ഞങ്ങളെ മുന്നോട്ട്‌ നയിക്കുന്നത്‌.

ഈ ക്രിസ്തുമസ്‌ ദിനം മുതൽ 2018 മുതലുള്ള എല്ലാ മാസികളുടെയും ഡിജിറ്റൽ കോപ്പികൾ www.JyKairosmedia.org സനജന്യമായി ലഭ്യമാണ്‌. യുവജന ശുശ്രൂഷയ്ക്കും കുട്ടികളുടെ ഇടയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കും, സൺഡേ സ്കൂൾ അദ്ധ്യാപകർക്കും പ്രയോജനപ്പെടുത്താനാവുന്ന ധാരാളം മെറ്റീരിയലുകൾ https:/www.jykairosmedia.org/kairosatyourfingertips ഈ ലിങ്കിൽ ലഭ്യമാണ്‌.

2024 ലും അമേരിക്കയിലെ കാത്തലിക്‌ മീഡിയ അസോസിയേഷന്റെ നിരവധി അവാർഡുകൾ നമ്മുക്ക്‌ ലഭിച്ചിരുന്നു എന്നറിഞ്ഞിരുന്നല്ലോ. രണ്ട്‌ പുതിയ പുസ്തകങ്ങളാണ്‌ അടുത്തയിടെ പ്രസിദ്ധീകരിച്ചത്‌. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ സജീവ പ്രവർത്തനങ്ങളും ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ.

2025 ജൂബിലി വർഷത്തിലും ഈ ശുശ്രൂഷ കൂടുതൽ ഫലവത്താകുന്നതിന്‌ നമുക്ക്‌ ഒന്നിച്ച്‌ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.

സ്നേഹപൂർവ്വം ഡോ. ചാക്കോച്ചൻ ഞാവള്ളിൽ (ഡയറക്ടർ), ജോഷി ജോസഫ്‌ (മാനേജിങ്ങ്‌ എഡിറ്റർ കെയ്റോസ്‌ മീഡിയ), അഡ്വ. ജോൺസൺ ജോസ്‌ (ചീഫ്‌ എഡിറ്റർ കെയ്റോസ്‌ മലയാളം), , ആന്റോ പുത്തൂർ (ചീഫ്‌ എഡിറ്റർ കെയ്റോസ്‌ ന്യൂസ്‌), നോബിൻ ജോസ്‌ (ചീഫ്‌ എഡിറ്റർ കെയ്റോസ്‌ ബഡ്സ്‌), മനോജ്‌ തലക്കോടൻ, റോൺസി ജോർജ്‌, തോബിയാസ്‌ വാകയിൽ.

നിങ്ങളോരോരുത്തരുടെയും പിന്തുണ തേടുന്ന കുറിപ്പുകൂടി ഇതോടൊപ്പം അയക്കുന്നു.

പ്രിയപ്പെട്ടവരെ,

കെയ്റോസ്‌ മീഡിയ പ്രവർത്തകരിൽ നിന്നാണീ കുറിപ്പ്‌.
ഇതൊരു വിശദമായ കത്താണ്‌. പ്രധാനമായിട്ടും മൂന്ന്‌ കാര്യങ്ങളാണിതിലുള്ളത്‌.

  1. കെയ്റോസ്‌ മീഡിയ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്‌.
  2. കെയ്റോസിന്റെ സാമ്പത്തിക ആവശ്യങ്ങൾ എത്ര മാത്രമുണ്ട്‌. ഇപ്പോൾ ഏങ്ങിനെയാണ്‌ കാര്യങ്ങൾ നടക്കുന്നത്‌. നിങ്ങൾക്കും മാസം 500/1000 തന്ന്‌ സഹായിക്കാമോ എന്നുള്ള അഭ്യർത്ഥന.
  3. ചില ആഗ്രഹങ്ങളും പ്രതീക്ഷകളും വിവിധ പ്രവർത്തനങ്ങൾ
  4. 1997 മുതൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന കെയ്‌റോസ്‌ മലയാളം മാസിക. ഇതുവരെയും 11232 പേജുകൾ പുറത്തിറങ്ങി.
  5. 2018 മുതൽ പുറത്തിറങ്ങുന്ന കെയ്റോസ്‌ ഗ്ലോബൽ. ഇതുവരെയും 3886 പേജുകൾ.
  6. 2021 മുതൽ 3-12 പ്രായത്തിലുള്ളവർക്കായി പുറത്തിറക്കുന്ന കെയ്റോസ്‌ ബഡ്സ്‌. ഇതുവരെയും 1764 പേജുകൾ.
  7. പൈലറ്റ്‌ കോപ്പിയിറങ്ങിയെങ്കിലും തുടർ പ്രവർത്തനങ്ങൾ നടക്കാത്ത കെയ്റോസ്‌ ജാഗോ എന്ന ഹിന്ദി മാസിക.
  8. തുടക്കം മുതൽ തന്നെ കെയ്റോസ്‌ ബഡ്സ്‌ മാസിക ഇംഗ്ലണ്ടിലും അച്ചടിക്കുന്നുണ്ട്‌.
  9. കെയ്റോസ്‌ ഓഡിയോ മാഗസിനും ഡിജിറ്റൽ മാഗസിനും – പുതിയ തലമുറയുടെ താല്പര്യങ്ങൾക്കനുസൃതമായി എല്ലാ മാസവും പുറത്തിറക്കുന്നു.
  10. 2024 ൽ ആരംഭം കുറിച്ച പ്രചോദനകരമായ വാർത്തകളും ജീസസ്‌ യൂത്ത്‌ വിശേഷങ്ങളും പങ്കവയ്ത്കുന്ന വാർത്താ ചാനൽ – കെയ്റോസ്‌ ന്യൂസ്‌
  11. കെയ്റോസ്‌ ബുക്ക്‌സ്‌ – ഇതുവരെയും 30 പുസ്തകങ്ങൾ പ്രസിഡീകരിച്ചു. മലയാളം 22 ഇംഗ്ലീഷ്‌ 7 കെയ്റോസ്‌ ബഡ്സ്‌ ഡയറിയുടെ വിവിധ പതിപ്പുകൾ.
  12. ക്ലൗഡ് കാത്തലിക്ക്‌ മൊബൈൽ ആപ്പ്‌. കെയ്റോസ്‌ മാസികകളും പ്രസിദ്ധീകരണളും ലോകത്തെവിടെയും ലഭ്യം.
  13. കെയ്റോസ്‌ ബീറ്റ്സ്‌ – ഇപ്പോൾ പ്രാരംഭ ദശയിലാണെങ്കിലും വളർച്ച പ്രതീക്ഷിക്കുന്ന ഓഡിയോ പ്രോഗ്രാമുകൾ. പോഡ്കാസ്റ്റ്‌ ചാനൽ.
  14. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്‌, എക്സ്‌ (x) തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലെല്ലാം ഓരോ മാസികയ്ക്കം, ഓരോ ദിവസവും അപ്ഡേറ്റ്‌ ചെയ്യുന്ന വെവ്വേറെ പേജുകൾ.
  15. വാട്ട്‌സാപ്പ്‌ ചാനലിലും സജീവം
  16. കെയ്റോസ്‌ അറ്റ്‌ യുവർ ഫിംഗർ ടിപ്പ്‌ – എല്ലാ കെയ്റോസ്‌ റിസോർസുകളും ഇവിടെയുണ്ട്‌. https://www.jvkairosmedia org/kairosatyourfingertips
  17. ട്രൂത്ത് മീംസ്‌ – വിശ്വാസ സംരക്ഷണം (Apologetics) ലക്ഷ്യമാക്കിയുള്ള ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമായ മീംസിന്റെ ശേഖരം Www.truthmemes.org
  18. സമകാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങളിൽ ആവശ്യാനുസരണം വെബിനാറുകൾ.
  19. 6000 സബ്സ്ക്രൈബ് ഉള്ള കെയ്റോസ്‌ സ്റ്റുഡിയോ എന്ന യൂട്യൂബ്‌ ചാനൽ. 600ലധികം വീഡിയോകൾ ലഭ്യം.
  20. സാമ്പത്തിക പരിമിതികൾക്കിടയിലും വീഡിയോ നിർമ്മാണം. ആനിമേഷൻ വീഡിയോകൾ എന്നിവയൊക്കെ നിർമ്മിക്കണമെന്ന്‌ ആഗ്രഹം.
  21. അടുത്തയിടെ തുടങ്ങിയ 1500 ലധികം സബ്സ്ക്രൈബ് ഉള്ള കെയ്റോസ്‌ ബഡ്സ്‌ എന്ന പേരിലുള്ള കുട്ടികളുടെ യൂട്യൂബ്‌ ചാനൽ.
  22. ശാലോം ടിവിയിൽ പ്രക്ഷേപണം ചെയ്യൂന്ന ലിറ്റിൽ ഹാർട്ട്സ്‌ എന്ന പ്രതിവാര പരിപാടി.
  23. Silent Killer എന്ന്‌ ഇംഗ്ലീഷിലും നിശ്ശബ്ദനായ കൊലയാളി എന്ന്‌ മലയാളത്തിലും പേരുള്ള പോർണോഗ്രാഫിയുടെ അപകടങ്ങളെക്കുറിച്ച്‌ അവബോധം നല്ലന്ന ബുക്ക്‌ ലെറ്റ്‌.
  24. ക്രാഫ്റ്റ്‌ സിറ്റി എന്ന പേരിൽ കുട്ടികൾക്കായി ഓൺലൈനിലും ഓഫ്‌ ലൈനിലും നടക്കുന്ന ആകർഷകമായ വർക്ക്‌ ഷോപ്പുകൾ.
  25. യുവജന നേതാക്കൾക്കും വിശ്വാസ പരിശീലകർക്കും സൗജനമായി ഉപയോഗിക്കാവുന്ന റിസോർസ്‌ മെറ്റിരിയലുകളുടെ വമ്പിച്ച ശേഖരമുള്ള വെബ്സൈറ്റ്‌ www. jykaiosmedia.org
  26. കെയ്റോസ്‌ ആക്ഷൻ സോങ്ങുകൾ – ഇതുവരെയും ആറെണ്ണമാണ്‌ തയ്യാറായിട്ടുള്ളത്‌. 100 എണ്ണമെങ്കിലും റഡിയാക്കണം.
  27. ദൈവവചനം ആകർഷകമായി ഡിസൈൻ ചെയ്ത്‌ ഫ്രയിം ചെയ്ത്‌ Mean.
  28. കെയ്റോസ്‌ ഡേ,കോൺക്ലേവ് സമ്മേളനങ്ങൾ.
  29. കട്ടികളുടെയിടയിൽ പ്രസിദ്ധിയാർജിച്ച സകല വിശുദ്ധരുടെയും തിരുന്നാളിനോടനുബന്ധിച്ച്‌ വിശുദ്ധരുടേതു പോലുള്ള വേഷങ്ങളണിയുന്ന ഹോളി ഹാബിറ്റ്‌സ്‌ പരിപാടി.
  30. എട്ട്‌ ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലൊക്കെ മാസികൾ എത്തിക്കുന്ന പ്രവർത്തനങ്ങൾ.
  31. പത്ത്‌ മാസികകളെങ്കിലും വിതരണം ചെയ്യുന്നവരുടെ കൂട്ടായ്മയായ കെയ്റോസ്‌ മീഡിയ മിഷണറിമാർ.
  32. ക്രിസ്തുമസിനോടനുബന്ധിച്ച്‌ മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കുന്ന ക്രിസ്തുമസ്‌ സ്പാർക്ക്സ് , അഡ്‌വെന്റ് കലണ്ടർ, പുല്ക്കുട്ടിലേയ്‌ക്കൊരു തീർത്ഥയാത്ര എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ. കുട്ടികൾക്ക്‌ അവധിക്കാലത്ത്‌ നടത്തിയ ബൈബിൾ നേഴ്റി, ബൈബിൾ സ്കൂൾ എന്നീ ഓൺലൈൻ പ്രോഗ്രാമുകൾ.
  33. 50 ദിവസവും പങ്കുവെക്കപ്പെട്ട നോമ്പുകാല വിചിന്തന സുന്ദശങ്ങൾ, പ്രമുഖ എഴുത്തുകാരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ന്യൂസ്‌ ലാബ്‌ എഴുത്തു പരിശീലന പരിപാടികൾ
  34. ഭാരതത്തിലെ എല്ലാ കത്തോലിക്കാ മെത്രാൻമാർക്കും അവരുടെ ജന്മദിനത്തിന്‌ ആശംസ അറിയിക്കുന്ന സംവിധാനം. കഴിഞ്ഞ ഡിസംബർ ഒന്നാം തീയ്യതി ആരംഭിച്ച്‌ നിരവധി മാസങ്ങൾ തുടർന്ന കെയ്റോസിനായുള്ള അനുദിന ദിവ്യബലിയർപ്പണം.
  35. സാമ്പത്തികമായി കെയ്റോസിനെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മ FOK – Friends of Kairos. എല്ലാ ദിവസവും മൂന്നു മണിക്ക്‌ കെയ്‌റോസിനായി പ്രാർത്ഥിക്കുന്നവരുടെ കൂട്ടായ്മ.
  36. കെയ്റോസ്‌ ഓഫീസ്‌ – നേരിട്ടും വർക്ക്‌ ഫ്രം ഹോം രീതിയിലുമായി 10 പേർ ഫുൾ ടൈം പ്രവർത്തിക്കുന്നു. 4 പേർ പാർട്ട്‌ ടൈമായും 70 ളം പേർ വോളണ്ടറിയായും ജോലി ചെയ്യുന്നു. വിലയിരുത്തലിനും പങ്കവയ്ക്കലിനുമായി പ്രതിമാസ ഓഫ്‌ ലൈൻ ഒത്തുചേരൽ.

സാമ്പത്തിക ആവശ്യങ്ങൾ

രണ്ടര ലക്ഷത്തിനടുത്ത്‌ ഓരോ മാസവും സാലറി ആവശ്യത്തിനായി വേണം. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ മൂന്ന്‌ മാസികളുടെ ഡിസൈൻ, കാർട്ടൂൺ എന്നിവയ്ക്കായി വേണം. പേജ്‌ കുറവാണെങ്കിലും ബഡ്‌സ്‌ മാസികയ്ക്കാണ്‌ ചിലവ്‌ കൂടുതൽ. പ്രിന്റിങ്ങ്‌ പോസ്‌റ്റേജ്‌ എന്നിവയായി മൂന്ന്‌ ലക്ഷം വേണം. മൊത്തം ഓരോ മാസവും വേണ്ടത്‌ ഏഴേകാൽ ഏഴര ലക്ഷമാണ്‌. ഓരോ മാസവും ചിലവുകൾ കൂടി വരുന്നു.

വരിക്കാരിൽ നിന്ന്‌ കിട്ടുന്ന DA വളരെ കുറവാണെന്നതാണ്‌ പ്രശ്ശം. പരസ്യങ്ങൾ സ്വീകരിക്കാറില്ല. Fok ഫ്രണ്ട്സ്‌ ഓഫ്‌ കെയ്റോസ്‌ ‘എന്ന പേരിൽ ഈ ശുശ്രൂഷ തുടരണമെന്നാഗ്രഹിക്കുന്ന നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണിത്‌ നിലനില്ക്കുന്നത്‌. 500/1000 രൂപ വീതം ഓരോ മാസവും തന്നുകൊണ്ടിരിക്കുന്നവരാണിതിനെ നിലനിറുത്തുന്നത്‌. തിരിച്ചു കൊട്ടുക്കേണ്ട കടങ്ങളും കൊടുത്തു തീർക്കാനുള്ള ബാദ്ധ്യതകളും നിരവധി ലക്ഷങ്ങളുടേതുണ്ട്‌. 2024 ഡിസംബറിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ രണ്ട്‌ ലക്ഷത്തോളം രൂപ കടമായി ലഭിച്ചതുകൊണ്ടാണ്‌ കരകയറാനായത്‌.

2022 ലും 2023ലും തുടർച്ചയായി അമേരിക്കയിലെ കാത്തലിക്‌ മീഡിയ അസോസിയേഷന്റെ വിവിധ പുരസ്മാരങ്ങൾ ലഭിച്ചത്‌ ഉള്ളടക്കത്തിലും ഡിസൈനിലും അച്ചടിയിലും നിലവാരത്തിന്റെ കാര്യത്തിൽ ഒരു ang വീഴ്ചയുമില്ലാത്തതു കൊണ്ടാണ്‌.

കെയ്റോസ്‌ ശുശ്രൂഷകളെ സാമ്പത്തികമായി സഹായിക്കാൻ താങ്കൾ (മറ്റാരാണത്‌ ചെയ്യേണ്ടത്‌?) തയ്യാറാണെങ്കിൽ 9447572513 എന്ന വാട്ട്‌സാപ്പ്‌ നമ്പറിലേയ്ക്ക്‌ ഒരു സന്ദേശമയക്കുക. ബാങ്ക്‌ വിശദാംശങ്ങളൊക്കെ ഞങ്ങൾ നേരിട്ടറിയിക്കാം. ദൈവത്തിന്റെ കരുതൽ നിങ്ങളിലൂടെ ഞങ്ങളിലെത്തട്ടെ.

ചില ആഗ്രഹങ്ങളും പ്രതീക്ഷകളും

  1. ഒരു മാസം, ഒരു വർഷം, ദീർഘ കാലം എന്നിങ്ങനെ മിഷണറിമാരായി ദൂരെ സ്ഥലങ്ങളിലേയ്ക്ക്‌ പോകുന്ന മിഷൻ പ്രവർത്തനത്തെക്കുറിച്ച്‌ സ്വപ്പങ്ങൾ കാണുന്നതിനൊപ്പം അടുത്തുള്ള അഞ്ച്‌ വീടുകളിലെങ്കിലും കെയ്റോസിലൂടെ സുവിശേഷമറിയാക്കാം എന്ന്‌ എല്ലാ ജീസസ്‌ യൂത്തും ആഗ്രഹിക്കണം.
  2. ഓരോ ജീസസ്‌ യൂത്തും തങ്ങളുടെ അനുദിനമുള്ള പേഴ്സൺ ടു പേഴ്സൺ സുവിശേഷവത്ക്കരണത്തിന്‌ കെയ്റോസ്‌ ഉപയോഗിക്കണം.
  3. വായനയെയും, കെയ്റോസ്‌ ശുശ്രുഷകരെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർ പ്രാർത്ഥനാ ഗ്രപ്പു മുതൽ അന്താരാഷ്ട്ര തലം വരെ ജീസസ്‌ യൂത്തിന്റെ നേതൃത്വ തലങ്ങളിലുണ്ടാവണം.
  4. കുട്ടികൾക്ക്‌ ഏറെ ആകർഷകവും ഗുണകരവുമായ കെയ്റോസ്‌ ബഡ്സ്‌ മാസിക സൺഡേ സ്കൂളുകളിൽകൂടി വ്യാപകമായി വിതരണം ചെയ്യപ്പെടണം.
  5. തുടക്കത്തിൽ കൊടുത്തിരിക്കുന്ന 33 പ്രവർത്തനങ്ങളിൽ മൂന്ന്‌ മാസികകളുടെ വരിസംഖ്യ ഒഴികെയുള്ളതെല്ലാം പണം ചിലവഴിക്കുന്ന കാര്യങ്ങളാണ്‌. കിട്ടുന്ന ചെറിയ വരിസംഖ്യ, ഒന്നിനും തികയില്ല എന്നതാണ്‌ സത്യം. ആ വരിസംഖ്യ കൂടി ഒഴിവാക്കി ദംശാശത്തിൽ മാത്രമാശ്രയിച്ച്‌ മാസികകൾ ഫ്രീയായി നല്ക എന്നൊരു നിർദ്ദേശം ഞങ്ങൾ പ്രാർത്ഥനാപൂർവം പരിഗണിക്കുകയാണ്‌. നിങ്ങളുടെ ഭംശാംശത്തിന്റെ ഒരു ഭാഗം (500/1000 എല്ലാ മാസവും) കെയ്റോസ്‌ ശുശ്രൂഷകൾക്ക്‌ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
About Author

കെയ്‌റോസ് ലേഖകൻ