Christmas Sparks Day 23 തിരുപ്പിറവി ദർശനം
ലോകരക്ഷകന്റെ ജനനത്തെ അറിയിച്ചുകൊണ്ട് സ്വർഗീയ സന്ദേശം ഭൂമിയിലേക്ക് ഒഴുകി. ആട്ടിടയന്മാർക്കും ജ്ഞാനികൾക്കും തിരുപ്പിറവിയുടെ സന്ദേശം ലഭിക്കുകയുണ്ടായി. ആട്ടിടയന്മാർ മറ്റൊന്നും ചിന്തിക്കാതെ സ്വർഗ്ഗീയ സന്ദേശത്തെ അനുഗമിച്ചു. ആദ്യമേ പുൽക്കൂട്ടിലേക്ക് എത്തുകയും രക്ഷകനായി പിറന്ന ഉണ്ണിയെ നേരിൽ കാണുകയും ചെയ്തു. അങ്ങനെ ആദ്യ ദർശന പുണ്യം ആട്ടിടയന്മാർക്ക് ലഭിച്ചു.
അതേ സന്ദേശം തന്നെ ലഭിച്ച ജ്ഞാനികൾ പക്ഷേ അവരുടെ കോമൺസെൻസ് ഉപയോഗിക്കുകയും രക്ഷകന്റെ തിരുപ്പിറവി എങ്ങനെയുള്ളതാവുമെന്നും എവിടെ ആയിരിക്കുമെന്നുമൊക്കെ അവർ മനക്കോട്ടക്കെട്ടി കണ്ടു കാണും. കുറഞ്ഞത് ഒരു സത്രത്തിലെ മുറിയിലെങ്കിലും ആയിരിക്കുമെന്ന് അവർ വിചാരിച്ചിട്ടുണ്ടാവും. ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചതുകൊണ്ട് അല്പം വൈകിയാണ് രക്ഷകനെ കാണാനായത്.
മനുഷ്യൻറെ ബുദ്ധിക്കും ചിന്തകൾക്കും അപ്പുറത്തല്ലേ ദൈവത്തിൻ്റെ പ്രവർത്തികൾ. “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും”
സന്തോഷ് ജോസഫ്