January 23, 2025
Church Jesus Youth Kairos Media News

ക്രിസ്മസ് കാർണിവൽ ഒരുക്കി ബാംഗ്ലൂർ ജീസസ് യൂത്ത്

  • December 17, 2024
  • 0 min read
ക്രിസ്മസ് കാർണിവൽ ഒരുക്കി ബാംഗ്ലൂർ ജീസസ് യൂത്ത്

ബാംഗ്ലൂർ : ബാംഗ്ലൂർ ജീസസ് യൂത്തിന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം വൈവിധ്യങ്ങൾ കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായിരുന്നു. ക്രിസ്മസ് കാർണിവൽ എന്ന പേരുപോലെതന്നെ ആത്മീയതയുടെ ഒരു കാർണിവൽ തന്നെയായിരുന്നു അത്. പ്രാർത്ഥനയും തമാശകളും കൂട്ടായ്മയും എല്ലാം ക്രിസ്മസ് ആഘോഷത്തെ അർത്ഥവത്താക്കുന്നതായിരുന്നു.യുവജനങ്ങളും കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ച ഈ പ്രോഗ്രാമിന് ഏറെ പ്രത്യേകതകൾകൂടെ ഉണ്ടായിരുന്നു.

സകല ജനങ്ങൾക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായ ക്രിസ്തുവിനെ പ്രഘോഷിക്കാൻ ലഭിച്ച അവസരം അവർ പാഴാക്കിയില്ല. മാമോദിസ സ്വീകരിച്ച ഓരോരുത്തരും സുവിശേഷമാകാൻനും സുവിശേഷമേകാനും വിളിക്കപ്പെട്ടവരാണ്. സുവിശേഷപ്രഘോഷത്തിന് ഉള്ള വേദിയാക്കി ഈ ക്രിസ്മസ് ആഘോഷത്തെ മാറ്റാൻ ബാംഗ്ലൂർ ജീസസ് യൂത്ത് കൗൺസിലിന് കഴിഞ്ഞു.

ഫ്രാൻസിസ് മാർപാപ്പ നിരന്തരം ഓർമിപ്പിക്കുന്നത് പോലെ മാധ്യമ സുവിശേഷപ്രഘോഷത്തിനുള്ള ഒരുവേദി കൂടിയാക്കിമാറ്റി അവർ ഈ ക്രിസ്മസ് ആഘോഷം . സ്വയം താല്പര്യമെടുത്ത്, ക്രൈസ്റ്റ് ഗാർഡനിൽ ഡിസംബർ 15ന് നടന്ന ക്രിസ്മസ് കാർണിവല്ലിൽ ജീസസ് യൂത്തിന്റെ മാധ്യമ മുഖമായ കെയ്റോസിന്റെ ബുക്ക് സ്റ്റാൾ ഇടുകയായിരുന്നു അവർ ചെയ്തത്. വായനയുടെ മാസ്മരിക ലോകത്തിലേക്ക് പുതിയ തലമുറയെ ആകർഷിക്കാനും മാധ്യമ സുവിശേഷ വൽക്കരണത്തിന്റെ അനന്തസാധ്യതകൾ അവർക്കു മുന്നിൽ തുറന്നു വയ്ക്കാനും അതുവഴി സാധിച്ചു.

കാർട്ടൂണുകൾക്കും മൊബൈൽ ഗെയിമുകൾക്കും അടിമകളാകുന്ന മക്കളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ ബാംഗ്ലൂർ ജീസസ് യൂത്ത് നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്.

നമ്മുടെ സോണുകളിലും സബ് സോണുകളിലും നടക്കുന്ന ജീസസ് യൂത്ത് കൂട്ടായ്മകൾക്കും അനുകരണീയമായ ഒരു മാതൃക തന്നെയാണിത്.

വി.ജോസ് മരിയ എസ്ക്രിവയുടെ വാക്കുകൾ ഓർക്കാം..
” ആത്മീയ വായനയെ നിങ്ങൾ ഒരിക്കലും അവഗണിക്കരുത്.. കാരണം അത്തരം വായനകൾ അനേകം വിശുദ്ധരെ സൃഷ്ടിച്ചിട്ടുണ്ട്”.

About Author

കെയ്‌റോസ് ലേഖകൻ