ക്രിസ്മസ് നക്ഷത്രം
ക്രിസ്മസിനു മുൻപായി എല്ലാ വീടുകളിലും നക്ഷത്രങ്ങൾ തൂക്കുന്നത് പതിവാണ്.നക്ഷത്രങ്ങളെ കാണുപ്പോൾ ഉണ്ടാകുന്ന സന്തോഷം എത്രമാത്രം വലുതാണ്. ഓരോ നക്ഷത്രവും ഓർമപ്പെടുത്തുന്നത്, ഉണ്ണിയിശോയുടെ തിരുപിറവി ആണ്.
“നമ്മൾ ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ? എത്തിനാണ് നക്ഷത്രം തൂക്കുന്നത്?”
വിശുദ്ധ മത്തായി എഴുതിയ സുവിശേഷം രണ്ടാം അധ്യായം ഒന്ന് മുതലുള്ള വാക്യങ്ങളിൽ നേർവഴി കാണിച്ചു തരുന്ന സഹായിയായും കൃത്യസ്‌ഥലത്തു എത്തിക്കുന്ന അടയാളമായുമാണ്
നക്ഷത്രത്തെ കാണാൻ സാധിക്കുന്നത്. ഈ നക്ഷത്രം അവരെ നയിച്ചത് ലോകരക്ഷകനായ ഈശോ പിറന്ന സ്‌ഥലത്തേക്കാണ്.അന്വേഷിച്ചിറങ്ങിവർക്ക് പ്രത്യാശ നൽകിയ നക്ഷത്രം.
ഇന്ന് നമ്മുടെ വീടുകളിൽ തൂക്കിയിട്ടിരിക്കുന്ന ഓരോ നക്ഷത്രവും വിളിച്ചു പറയുന്നത്, ഈ വീട്ടിൽ ഈശോ പിറന്നിരിക്കുവാണ് അല്ലെങ്കിൽ ഈശോ ഇവിടെയുണ്ട്. നമ്മൾക്കും ലോകത്തോട് വിളിച്ചു പറയാം, അതെ എന്റെ ഹൃദയത്തിൽ, എന്റെ വീട്ടിൽ… ഈശോ… ലോകരക്ഷകനായി വാഴുന്നു…
വരൂ… നമ്മൾക്ക് ആഘോഷിക്കാം, സന്തോഷിക്കാം…
“ഓരോ വീടുകളിലും ഉയരട്ടെ ലോകരക്ഷകനെ വരവേൽക്കാനുള്ള പ്രത്യാശയുടെ വഴികാട്ടിയായ നക്ഷത്രം “
ലോബിന റോബിൻ അയർലണ്ട്