April 19, 2025
Church Jesus Youth Kairos Media News

എമ്മാവൂസ് കോഴ്സിന്റെ മൂന്നാമത്തെ മൊഡ്യൂളിലെ ആദ്യ രണ്ടു സെഷനുകൾ ഡിസംബർ 15-ന്

  • December 5, 2024
  • 1 min read
എമ്മാവൂസ് കോഴ്സിന്റെ മൂന്നാമത്തെ മൊഡ്യൂളിലെ ആദ്യ രണ്ടു സെഷനുകൾ ഡിസംബർ 15-ന്

ഇരിങ്ങാലക്കുട: ജീസസ് യൂത്ത് ഫോർമേഷൻ തൃശ്ശൂർ ബേസിന്റെ അഭ്യമുഖ്യത്തിൽ നടത്തിവരുന്ന എമ്മാവൂസ് കോഴ്സിന്റെ മൂന്നാമത്തെ മൊഡ്യൂളിലെ ആദ്യ രണ്ടു സെഷനുകൾ ഡിസംബർ 15-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടക്കും.
പ്രിയപ്പെട്ടവരെ…
ഇരിങ്ങാലക്കുട സോണില്‍ നടന്നുവരുന്ന എമ്മാവൂസ് കോഴ്‌സിന്റെ മൂന്നാമത്തെ മൊഡ്യൂളിലെ ആദ്യ രണ്ടു സെഷനുകള്‍ ഡിസംബര്‍ 15 ഞായറാഴ്ച രാവിലെ 9.30 മുതല്‍ 5.00 മണി വരെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഇംഗ്ലീഷ് സെക്ഷനില്‍ വച്ച് നടക്കുകയാണ്.
ഫീസ് 250 രൂപ.
നേരത്തെ നമ്മള്‍ രണ്ടുദിവസങ്ങളിലായി (14,15 ശനി, ഞായര്‍) ദിവസങ്ങളില്‍ ആണ് കോഴ്സ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ പങ്കെടുക്കുന്നവരുടെ അസൗകര്യം പരിഗണിച്ചാണ് വീണ്ടും ഒറ്റദിവസം മാത്രമാക്കി രണ്ടു സെഷനുകള്‍ കടന്നുപോകുന്ന രീതിയില്‍ കോഴ്‌സിനെ Re- Schedule ചെയ്തത്.
രജിസ്‌ട്രേഷന്‍ ലിങ്ക് താഴെ ഉണ്ട്. എല്ലാവരും വേഗം രജിസ്റ്റര്‍ ചെയ്ത് കോഴ്‌സിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുമല്ലോ.
കോഴ്‌സ് മുടങ്ങിയവരും ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ.
Registration link: 👇
https://docs.google.com/forms/d/e/1FAIpQLSfpycfWOMcLL-ZNibFkreHcY5lNA3T2I5j5UonTOGKmtIYjQA/viewform?usp=sf_link
കൂടുതല്‍ വിവരങ്ങള്‍ക്ക് 99474 84392, 9847072444, 9605370401 നമ്പറുകളില്‍ വിളിക്കുക.
NB: കോഴ്സിനു ശേഷം വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

About Author

കെയ്‌റോസ് ലേഖകൻ