January 22, 2025
Church Jesus Youth Kairos Media News

Christmas Sparks Day 05 ആദ്യത്തെ ക്രിസ്മസ് പുൽക്കൂട്

  • December 5, 2024
  • 1 min read
Christmas Sparks Day 05                              ആദ്യത്തെ ക്രിസ്മസ് പുൽക്കൂട്

1223 ൽ വി. ഫ്രാൻസിസ് അസീസിയാണ് മധ്യ ഇറ്റലിയിലെ ഗ്രെസിയോ എന്ന പർവതഗ്രാമത്തിൽ ആദ്യത്തെ ക്രിസ്മസ് പുൽക്കൂട് സ്ഥാപിച്ചത്. ഗ്രെസിയോയിലെ തന്റെ ഫ്രാൻസിസ്കൻ കമ്മ്യൂണിറ്റിയോടടുത്തുള്ള ഒരു ഗുഹയിലാണ് ഫ്രാൻസിസ് തന്റെ കമ്മ്യൂണിറ്റി സഹോദരരെയും കാളയെയും കഴുതയെയുമൊക്കെ അണിയിച്ചൊരുക്കി വൈക്കോലും തടിക്കഷണങ്ങളുംകൊണ്ട് ലൈവ് പുൽക്കൂടൊരുക്കിയത്.

1217–1221 കാലഘട്ടത്തിലെ അഞ്ചാം കുരിശുയുദ്ധകാലത്ത് വിശുദ്ധ സ്ഥലമായ ബെത്‌ലഹേം ഈജിപ്തിലെ സുൽത്താൻ അൽ-കാമിലിന്റെ കീഴിലായിരുന്നു. കുരിശുയുദ്ധം അവസാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അൽ-കാമിലിന് മുമ്പാകെ ഫ്രാൻസിസ് പ്രസംഗിച്ചതിനെത്തുടർന്ന് ബെത്‌ലഹേം സന്ദർശിക്കുവാനുള്ള അവസരവും ഫ്രാൻസിസിനു ലഭിച്ചിരുന്നു. ആ ബെത്‌ലഹേം സന്ദർശനത്തെ തുടർന്നാണ് തന്റെ ആരാധ്യനായ ദിവ്യരക്ഷകനെ അനുസ്‌മരിക്കുന്നതിനും ജനങ്ങളിലേക്ക് ആ സന്ദേശം പകരുന്നതിനുമായി ഫ്രാൻസിസ് ക്രിസ്മസ് പുൽക്കൂട് സ്ഥാപിച്ചത്.

വി. ഫ്രാൻസിസ് അസീസിയെപ്പോലെ ദിവ്യരക്ഷകനായ ഈശോയെ ധ്യാനിക്കുന്നവരും അനുകരിക്കുന്നവരുമായി നമ്മുടെ ഹൃദയത്തിലും ഭവനത്തിലും പരിസരങ്ങകളിലും നമുക്ക് എളിമയുടെയും സമാധാനത്തിന്റെയും പുൽക്കൂടൊരുക്കാം.

ഷാജി ജോസഫ് അറക്കൽ

About Author

കെയ്‌റോസ് ലേഖകൻ