January 23, 2025
Church Kairos Media News

“ദി ചോസൻ” സീസൺ 5 റിലീസ് തീയതികൾ പ്രഖ്യാപിച്ചു.

  • November 27, 2024
  • 0 min read
“ദി ചോസൻ” സീസൺ 5 റിലീസ് തീയതികൾ പ്രഖ്യാപിച്ചു.

ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയ ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കിയ ഹിറ്റ് സീരീസായ ദി ചോസൻ അഞ്ചാമത്തെ സീസണിന്റെ റിലീസ് തീയതികൾ പ്രഖ്യാപിച്ചു. സീരീസിന്റെ സൃഷ്ടാവായ ഡാലസ് ജെങ്കിൻസ് നടത്തിയ ഒക്ടോബർ ലൈവ് സ്റ്റ്രീമിൽ ഏപ്രിൽ 2025 മുതൽ സീസൺ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

ഈ സീസണിന്റെ പ്രദർശനം ഒരു വ്യത്യസ്ത മാതൃകയിലാണ് സംഘടിപ്പിക്കുന്നത്. 2025 മാർച്ച് 27 മുതൽ ആദ്യ രണ്ട് എപ്പിസോഡുകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. തുടർന്നുള്ള ആഴ്ചകളിൽ ബാക്കി എപ്പിസോഡുകൾ രണ്ട് ഘട്ടങ്ങളിലായി റിലീസ് ചെയ്യും.

“ഹോളി വീക്ക്” എന്നത് ഈ സീസണിന്റെ പ്രമേയമായിരിക്കുമെന്നാണു സൂചനകൾ. യേശുവിന്റെ ജറുസലേമിലേക്കുള്ള പ്രൗഡഗംഭീര പ്രവേശനവും അന്ത്യ അത്താഴവും, ദേവാലയ ശുദ്ധീകരണവും ഉൾപ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള സംഭവങ്ങൾ ഈ സീസണിൽ ഉൾപ്പെടും. സീസണിന്റെ കഥയിലൂടെ അത്യന്തം വികാരാത്മകമായ അനുഭവങ്ങൾ ആരാധകർക്ക് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

തിയേറ്ററുകളിൽ പ്രദർശനത്തിനു ശേഷം സീസൺ 5 ദി ചോസൻ ആപ്പിലും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. ഈ സീരീസ് ഇതിനോടകം 250 മില്യൺവരെയുള്ള ആരാധകരെ ആകർഷിച്ചിരിക്കുകയാണെന്നും സീസൺ 5 വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഈ വലിയ പ്രയാണത്തിൽ ആരാധകർക്ക് യേശുവിന്റെ അനുഭവങ്ങളിൽ കൂടുതൽ അടുപ്പം നേടാനുള്ള അവസരമാണ് സീസൺ 5.

About Author

കെയ്‌റോസ് ലേഖകൻ