ജീസസ് യൂത്ത് മിഷൻ ഔട്രീച്ച് പ്രോഗ്രാം – പഴയേരൂർ ഇടവകയിൽ വെച്ച് നടന്നു.
ജീസസ് യൂത്ത് കേരള മിഷൻ ടീമിന്റെ നേതൃത്വത്തിൽ നവംബർ 22 മുതൽ 24 വരെ പത്തനംതിട്ടയലെ പഴയേരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക ഇടവകയിൽ മിഷൻ ഔട്രീച്ച് നടത്തി. ഔട്ട്‌റീച്ച് പ്രവർത്തനങ്ങൾ, ഭവനസന്ദർശനം, വചന പങ്കുവെക്കൽ, ഫാമിലി ഗതറിങ് എന്നിവ ഉണ്ടായി. പ്രോഗ്രാമിനിടയിൽ സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കാർഡിനൽ ക്ലീമിസ് കത്തോലിക്ക ബാബായുടെയും, പത്തനംതിട്ട രൂപത ബിഷപ്പ് അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് പിതാവിന്റെയും സാന്നിധ്യം അനുഗ്രഹപ്രദമായി.
ഈ മിഷൻ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ഇടവക വികാരിയും KJYC മുൻ ചാപ്ലയിനുമായ ഫാ. ഷോജി വെച്ചൂർകാരോട്ട് അച്ചന്റെ സഹായം ഏറെ സഹായിച്ചു.