സ്വർഗ്ഗം ഒരു മികച്ച ചിത്രം
സ്വർഗ്ഗം ഒരു മികച്ച ചിത്രം “സ്വർഗം സിനിമകണ്ടൂ.നല്ല ഒരു ഫാമിലി മൂവി.അടിയും കുത്തും ബഹളങ്ങ്ളൊന്നുമില്ലാത്ത നല്ലസിനിമ.പ്രകൃതി ഭംഗിയും എല്ലാമുള്ള നല്ല ഒരു സിനിമ. ആരും കാണാതിരിക്കരുത്. നിങ്ങൾക്ക് ഇഷ്ടപ്പെടും.” ബാലമുരളി (നടി അപർണ്ണ ബാലമുരളിയുടെ പിതാവ്)
പ്രൊഫ.കൊച്ചുറാണി ജോസഫ്
“C news ബാനറിൽ നിർമ്മിച്ച ആദ്യ മൂവി സ്വർഗം തീയേറ്ററുകളിൽ ഓടുന്നു. Technology യുടെ അതിപ്രസരവും അതിഭാവുകത്വവും നിറയാതെ ഒരു ഫീൽ ഗുഡ് മൂവി.
Take away ആയി കൊണ്ടുപോകാവുന്ന ചിന്തകൾ ശ്രദ്ധേയമാണ്.
- അയൽപക്കങ്ങൾ തമ്മിൽ മതിലുകൾ നിർമിക്കാതെ പാലങ്ങൾ പണിതു പരസപര്യത വളർത്തേണ്ടത് അനിവാര്യമാണ്
- പുതുപണക്കാരൻ എല്ലാം തികഞ്ഞു എന്ന ബോധ്യത്തിൽ ജീവിക്കുമ്പോൾ സ്വന്തം കുടുംബാഗങ്ങളുടെ പോലും മനസ് വയിക്കാനാവുന്നില്ല
- കൗമാരക്കാരായ മക്കൾക്ക് മാതാപിതാക്കളെ സുഹൃത്തുക്കളായി കണ്ട് തുറന്നു പറയാൻ സാധിക്കണം
- മക്കളുടെ ജീവിതത്തിൻ്റെ ഭ്രമണപഥം മാതാപിതാക്കൾ അവരുടെ മനസ് അറിയാതെ വരക്കരുത്”
Ranjith John
The family entertainer Swargam continues to win hearts, now with rave reviews from Chennai! Audiences are praising its heartwarming storyline and uplifting message. Thank you, Chennai, for the incredible support and appreciation!
Have you watched Swargam yet? Don’t miss out—experience it with your loved ones!
Dina Joseph
ഞാനും മക്കളും കണ്ടു. നല്ല സിനിമയാണ്. രണ്ട് ജനറേഷനിലും ഉള്ളവർ ജീവിക്കുന്ന സാഹചര്യങ്ങൾ ആണ്. ഇന്ന് പണത്തിനും,സുഖ സൗകര്യത്തിനും ആണ് പ്രാധാന്യം കൊടുക്കുന്നത്.
അതുകൊണ്ട് ഒന്നും നേടുവാൻ സാധിക്കുന്നില്ല എന്നും,, പണത്തെക്കാൾ വലുത് വ്യക്തിബന്ധങ്ങൾ ആണ് എന്നും മനസിലാക്കുവാൻ പറ്റിയ സിനിമ ആണ്….
Sinu John John
മൂല്യച്യുതി സഭവിച്ചു പോകുന്ന കുടുംബബന്ധങ്ങൾ ക്രൈസതവ അടിസ്ഥാനത്തിൽ ഊട്ടി ഉറപ്പിക്കുവാനുള്ള ജീവിതം മറന്നു എന്തിനോ വേണ്ടി ഓടുന്ന കുടുംബങ്ങൾക്ക് മുന്നറിയിപ്പാണ് ഈ ചിത്രം. ഇന്നിന്റെ നാളുകളിൽ കുടുംബത്തോടെ പോയിരിന്നു കാണുവാൻ സാധിക്കുന്ന ഒരു മനോഹര ചിത്രം. ഞങ്ങൾക്ക് കുടുംബമായി ഇഷ്ട്ടപ്പെട്ടു.
Fr. Anish Karimaloor O. Praem
പ്രേക്ഷക ഹൃദയം കവർന്ന് – #സ്വർഗം
കത്തോലിക്കാ കൂട്ടായ്മയിൽനിന്നും മറ്റൊരു കുടുംബചിത്രം… പ്രിയ സുഹൃത്തുക്കളായാ പാലാ പള്ളിക്കത്തോടുകാരൻ Regis Antony സംവിധാനം ചെയ്ത്, പാലാ രൂപത കടനാടുകാരിയായ Lizy K Fernandez & Team with #CNGlobal
Movies, ക്രിസ്ത്യൻ ഡിവോഷണൽ ഗാനങ്ങളുടെ അമരക്കാരനായ ബേബി ജോൺ കലയന്താനിയും, Jinto Geetham, Johny Antony തുടങ്ങിയവർ ഒരുമിക്കുന്നു. നിങ്ങൾ മക്കളെ വാത്സല്യത്തോടെ വളർത്തുന്ന മാതാപിതാക്കളാണോ… മാതാപിതാക്കളെ കരുതലോടെ കൂടെനിർത്തുന്ന മക്കളാണോ… സഹോദരങ്ങളെ ചേർത്തുപിടിക്കുന്ന കൂടപ്പിറപ്പുകളാണോ… അയല്പക്കബന്ധങ്ങളെ വിലമതിക്കുന്ന കുടുംബങ്ങളാണോ…
എങ്കിലിതാ, നിങ്ങൾക്കായി മനോഹരമായ ഒരു കുടുംബ ചിത്രം: ‘#സ്വർഗം’.
ഒരു ഫീൽ ഗുഡ് സിനിമ കാണാൻ ആഗ്രഹിക്കുന്നവരെ ഈ ചിത്രം നിരാശരാക്കില്ല…
നിങ്ങളുടെ തൊടട്ടുത്ത തീയറ്ററുകളിൽ എത്തുന്ന ‘സ്വർഗം’ കുടുംബസമേതം കണ്ട് ഇത്തരം കലാമൂല്യമുള്ള സിനിമകൾ വിജയിപ്പിക്കുമല്ലോ….
Sijo Pynadath
ലളിതം….
പ്രസക്തം…
മനോഹരം
‘സ്വർഗം’
Reji Mathew
സ്വർഗം സിനിമ ഇന്നലെ തൃശൂർ വരന്തരപ്പിള്ളി ഡേവീസ് തിയ്യേറ്ററിൽ വൈകിട്ട് 7 -30 ന് കണ്ടു .ഇപ്പോഴത്തെ ന്യു ജനറേഷൻ സിനിമകളെ അപേക്ഷിച്ച് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു ഫാമിലി ചിത്രം ആണ്. ജീവിതത്തിലെ ,ഒരു പാട് ടെൻഷനുകൾക്കിടയിൽ നമ്മുടെ മനസ്സിന് സന്തേഷം നൽകാനും നല്ലൊരു മെസേജ് നൽകാനും ഈ സിനിമക്ക് കഴിയും.എന്തായാലും നിങ്ങളും തീർച്ചയായും കാണുക അഭിപ്രായം പറയുക. സപ്പോർട്ട് ചെയ്യുക.ഈ സിനിമയിൽ പങ്കാളികളായ എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ,
Adv Mathews Theniaplackal
‘സ്വർഗം’ സിനിമ കണ്ടു. നല്ല സിനിമയാണ്. നന്മ നിറഞ്ഞ, കുടുംബമൂല്യങ്ങളിൽ അധിഷ്ഠിതമായ സംസ്ക്കാരം ഈ നാട്ടിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ സിനിമ ഇഷ്ട്ടപ്പെടും. സങ്കര സംസ്ക്കാരങ്ങൾ മഹത്വവത്ക്കരിക്കപ്പെടുന്ന കാലത്ത് കുടുംബ കേന്ദ്രീകൃതമായ നമ്മുടെ സംസ്ക്കാരം ഉയിർത്തിക്കാണിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. സിനിമയിൽ അഭിനയിച്ചവർക്കും പിന്നിൽ പ്രവൃത്തിച്ചവർക്കും അഭിനന്ദങ്ങൾ നേരുന്നു.
ഈ സിനിമയിലെ ‘സ്നേഹ ചൈതന്യമേ…..’ എന്ന് തുടങ്ങുന്ന പാട്ട് വളരെ ഇഷ്ട്ടപ്പെട്ടു. കുറേ നാള് കൂടിയാണ് പഴയ കാല മലയാള സിനിമകളിൽ കേട്ടിട്ടുള്ള, ഇപ്പോഴും മനസിൽ തങ്ങി നിൽക്കുന്ന ഗാനങ്ങളുടെ നിരയിൽ ചേർക്കാൻ കഴിയുന്ന ഒരു ഗാനം കേൾക്കുന്നത്.
Sinoj Jose Chittinappilly
ഞാൻ ഇന്നലെ സ്വർഗം സിനിമ കണ്ടു, തീർച്ചയായും കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു സിനിമയാണ് സ്വർഗം . സിനിമയിൽ മനോഹരമായ ഗാനങ്ങളും മനോഹരമായ ലൊക്കേഷനുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഇന്നത്തെ നാട്ടിൻപുറത്തെ ജീവിതത്തിന്റെ മനോഹരമായ ഒരു ചിത്രം അവതരിപ്പിക്കുന്നു. ജോണി ആന്റണി, അജു വർഗീസ്, മഞ്ജു പിള്ള, അനന്യ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഈ സിനിമയെ ഒരു നല്ല ഫീൽ-ഗുഡ് അനുഭവമാക്കുന്നത്.
Tojo Joseph
കുറേ നാളുകൾക്കു ശേഷം ഇതാ ഒരു നല്ല കുടുംബചിത്രം വെള്ളിത്തിരയിൽ. “സ്വർഗം” നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ചിരിയിലൂടെ ചിന്ത പകർന്ന് മനോഹര നിമിഷങ്ങൾ കൊരുത്തിണക്കിയ സിനിമ. കുടുംബമൊന്നിച്ചിരുന്നു കണ്ടാസ്വദിക്കാവുന്ന നല്ല സിനിമ. മൂന്നു മനോഹര ഗാനങ്ങൾ കണ്ടപ്പോൾ തന്നെ സ്വർഗം കുടുംബചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ഉറപ്പിച്ചതാണ്. അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്നുകൊണ്ട്, സ്വർഗം മണ്ണിൽ വിടരാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
Cibin Jose
“സ്വർഗം” കൂടുമ്പോൾ ഇമ്പമുള്ള കുടുംബ ചിത്രം
“ഒരു സെക്കൻ്റ് ക്ലാസ് യാത്ര” എന്ന ഹിറ്റ് സിനിമക്ക് ശേഷം റെജിസ് ആൻ്റണി സംവിധാനം ചെയ്ത സിനിമയാണ് ഇന്ന് റിലീസ് ആയ ” സ്വർഗം”. CN ഗ്ലോബലിൻ്റെ ബാനറിൽ ഡോ. ലിസ്സി ഫെർണാണ്ടസ്സും പ്രവാസി മലയാളികളായ കുറച്ചു അല്മായരും ചേർന്നാണ് ഇതിൻ്റെ നിർമ്മാണം വഹിച്ചിരിക്കുന്നത്. അജു വർഗ്ഗീസ്, ജോണി ആൻ്റണി, മഞ്ജു പിളള , അനന്യ തുടങ്ങിയവർ ആണ് ലീഡ് റോളുകളിൽ. വളരെ മനോഹരമായി ചെറിയ ഒരു കഥ പറഞ്ഞു പോകുന്ന ഒരു കൊച്ചു ചിത്രം.
രണ്ട് അയൽക്കാരിലൂടെ ആണ് കഥ വികസിക്കുന്നത്. ഒന്ന് സമ്പന്ന കുടുംബവും മറ്റൊന്ന് ഒരു മിഡിൽ ക്ലാസ് ഫാമിലിയും. കുടുംബം ഒരു സ്വർഗമാകുന്നത് ഒത്തുരമയും വിട്ട് വീഴ്ചയും ഉള്ള് തുറന്നു സംസാരിക്കാൻ ഒരു ഇടവും ആകുമ്പോൾ ആണ് എന്നുള്ള ബോധ്യം സിനിമയിൽ പറഞ്ഞു പോകുന്നുന്നുണ്ട്. അയൽവക്കബന്ധങ്ങളുടെ പ്രാധാന്യവും സിനിമ നല്ല രീതിയിൽ തുറന്നു കാട്ടുന്നു.
വർഷങ്ങൾ ആയി ക്രിസ്തീയ ഭക്തി ഗാന രചനയിൽ പ്രശസ്തനായ ശ്രീ ബേബി ജോൺ കലയന്താനി ആദ്യമായി സിനിമയ്ക്കുള്ളിലെ മനോഹരമായ ഒരു ഭക്തി ഗാനത്തിന് വരികൾ എഴുതുന്നു എന്നൊരു പ്രത്യേകത ഈ സിനിമയ്ക്കുണ്ട്.
സിനിമയിൽ എടുത്ത് പറയേണ്ട മറ്റൊരു തലം എസ്. ശരവണൻ്റെ സിനിമാറ്റോഗ്രഫിയും ബിജിപാലിൻ്റെ സംഗീതവും ആണ്.
ഇത് യൂത്ത്ഫുൾ സിനിമയല്ല. പക്ഷേ കുടുംബസമേതം ഈ സിനിമ കാണാൻ ശ്രമിക്കുക. തീർച്ചയായും ഇഷ്ടപ്പെടും
മുവാറ്റുപുഴ ലക്ഷ്മി തിയറ്ററിലും തൊടുപുഴ ആശിർവാദിലും അടക്കം ലോകമൊട്ടാകെ സിനിമ പ്രദർശനത്തിന് എത്തിയിട്ടുണ്ട്. കാണാൻ ശ്രമിക്കുമല്ലോ.
Anish Kaithanal
സ്വര്‍ഗം സിനിമ കണ്ടു .പേര് പോലെ തന്നെ ഒരു മനോഹരമായ കുഞ്ഞ് ചിത്രം.അതിലെ ഓരോ ഡയലോഗും ഫാമിലിയില്‍ നിത്യവും നടക്കുന്ന അതേ സംഭാഷണങ്ങള്‍.മനോഹരമായ 3 പാട്ടുകളും.ഡയറക്ടറും അദ്ദേഹത്തിന്‍റെ വൈഫും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത് അതുകൊണ്ട് തന്നെ കംപ്ളീറ്റ് ഫാമിലി സിറ്റുവേഷന്‍സാണ് ഫിലിം.ജയ ജയഹേ ഫെയിം കുടശനാട് കനകം ചേച്ചി നല്ലൊരു കുഞ്ഞു വേഷം നന്നായി ചെയ്തു.ഇതിലൊരു റോബോട്ടും ഒരു കുഞ്ഞു കഥാപാത്രമായി വരുന്നുണ്ട്.റോബോട്ടും കനകം ചേച്ചിയുമായുള്ള സീന്‍സ് നല്ല കോമഡി വര്‍ക്കൗട്ടായിട്ടുണ്ട്.അജു വര്‍ഗീസും ജോണി ആന്‍റണി ചേട്ടനും അനന്യയും മഞ്ജുപിള്ളയും പതിവുപോലെ ക്യാരക്ടേര്‍സായി ജീവിക്കുകയായിരുന്നു.പ്രൊഡ്യുസറും വല്യമച്ചിയുടെ വേഷം ചെയ്ത് പുതു മുഖമായെത്തിയ ലിസി ചേച്ചിയും ആദ്യ അഭിനയമെന്ന് തോന്നിപ്പിക്കാതെ പെര്‍ഫോം ചെയ്തു.തുഷാരപിള്ളയും വിനീത് തട്ടിലും നല്ലത്പോലെ ആ ക്യാരക്ടേര്‍സ് ഹാന്‍ഡില്‍ ചെയ്തു.മഞ്ചാടിയും കൂടെ ഉള്ള കുറച്ച് പുതിയ പിള്ളേരും നന്നായി ചെയ്തു.ആകെ ഉള്ള സങ്കടം സിനിമ പെട്ടെന്നു തീര്‍ന്നു പോയി എന്നൊരു തോന്നല്‍ മാത്രം.അവസാന ഇമോഷനല്‍ സീന്‍സൊക്കെ കഴിഞ്ഞ് സിനിമ തീര്‍ന്നപ്പോഴും ആളുകള്‍ ആ ഫാമിലി അറ്റാച്ച്മെന്‍റില്‍ തന്നെ അവിടിരിക്കുകയായിരുന്നു…..ഈ സിനിമ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹത്തോടെ……— feeling happy.
ഡയറക്ടറുടെ കാസ്റ്റിംഗ് ആന്‍ഡ് മേക്കിംഗ് മനോഹരമായിട്ടുണ്ട്.സിംപിള്‍ സബ്ജക്റ്റിനെ മനോഹരമായി ഹാന്‍ഡില്‍ ചെയ്തിട്ടുണ്ട്.തിരക്കഥയും നന്നായിട്ടുണ്ട്
നല്ലൊരു ഫാമിലി ഫിലിം തന്നുകൊണ്ട് മലയാള സിനിമാ നിര്‍മാണ രംഗത്തേയ്ക്ക് കടന്ന് വന്ന ലിസി ചേച്ചിക്കും CN ഗ്ളോബല്‍ മൂവീസിനും അഭിനന്ദനങ്ങള്‍. ഇനിയും ഇത്പൊലെ മനോഹര ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു…..
ബഹളങ്ങളൊ ദ്വയാര്‍ത്ഥ പ്രയോഗങ്ങളൊ ഇല്ലാത്ത കുട്ടികളും കുടുംബാംഗങ്ങളുമായി പോയി കാണാന്‍ പറ്റുന്ന 100% ഫാമിലി സിനിമയാണ് സ്വര്‍ഗം…..
സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഡോ: ലിസി കെ ഫെർണാണ്ടസിനി കുറിച്ച് ജോബി ജോണ് എഴുതുന്നു.
നീലൂർ സെൻറ് സേവിയേഴ്സ് ദേവാലയത്തിലെ ഗാന ശുശ്രൂഷയിലൂടെ തുടങ്ങിയ ജൈത്രയാത്ര
ക്രിസ്തീയ ഗാന രചന രംഗത്തും പുസ്തക രചനയിലും സംഗീത സംവിധാന രംഗത്തും
തന്റേതായ സംഭാവനകൾ നൽകി മുൻ നിരയിൽ ഇന്നും തിളങ്ങി നിൽക്കുന്ന വ്യക്തിത്വം ഡോ : ലിസി കെ ഫെർണാണ്ടസ്
ദൈവജന ശുശ്രൂഷക്കായി മാറ്റിവെച്ച വർഷങ്ങൾ
കേരള കരിസ്മാറ്റിക്കിൻ്റെ തുടക്കക്കാരിൽ ഒരാളായ
റവ:ഡോക്ടർ ഫാദർ അഗസ്റ്റിൻ പള്ളിക്കുന്നേൽ അച്ഛൻ്റെ കൂടെ ആയിരുന്നു എന്നത് മാതൃകാപരമായ കാര്യമാണ്
ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം റാങ്കോടെ പാസായി ദൈവ ശാസ്ത്രത്തിൽ PHD യും എടുത്ത ദൈവവിശ്വാസിയായ ഡോ: ലിസി കെ ഫെർണാണ്ടസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ തരത്തിലുള്ള ധ്യാനങ്ങളും വചന ശുശ്രൂഷകളും നടത്തിവരുന്നു
ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ വചന ശുശ്രൂഷ ചെയ്യുന്ന
ഡോ:ലിസി കെ ഫെർണാണ്ടസ് ‘………
ആയിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചു……
സോഷ്യൽ മീഡിയയിൽ ഇതുവരെ 5 കോടിയിൽ പരം പ്രേക്ഷകർ ആസ്വദിച്ച ലോകം മുഴുവൻ ഏറ്റു പാടിയ
അത്യുന്നതന്റെ മറവിൽ
91 – സങ്കിർത്തനം തുടങ്ങിയ ഗാനങ്ങൾ ഡോ : ലിസിയുടെ സംഗിത ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ്
ഡോ : ലിസി കെ ഫെർണാണ്ടസിന്റെ നിശ്ചയദാർഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും സർവ്വോപരി ദൈവ അനുഗ്രഹത്തിന്റെയും സ്വപ്ന സാക്ഷാത്കാരമാണ് സ്വർഗ്ഗം
എന്ന സിനിമ
സി എം ഗ്ലോബൽ മൂവീസിന്റെ ബാനറിൽ
ഡോ: ലിസി കെ ഫെർണാണ്ടസിൻ്റെ കൂടെ പതിനഞ്ചോളം പ്രവാസികൾ ചേർന്ന് നിർമ്മിച്ച കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന
ആദ്യ സിനിമയാണ് സ്വർഗ്ഗം
സംഗീതത്തിൽ മാത്രമല്ല അഭിനയത്തിലും കഴിവ് തെളിച്ചിരിക്കുകയാണ് ഡോ : ലിസി
സ്വർഗ്ഗം സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്…….
20 വർഷമായി ദുബായിൽ ജോലിചെയ്യുന്ന ഡോ : ലിസി കെ ഫെർണാണ്ടസ് 15 വർഷത്തോളമായി സെൻ്റ് മേരിസ് മീഡിയ മിനിസ്ട്രിയുടെ ഡയറക്ടറും C News Live ൻ്റ സി.ഇ.ഒ, കൂടാതെ ശാലോം ടിവിയുടെയും ഗുഡ്നെസ്സ് ടിവിയുടെയും മിഡിലീസ്റ്റിലെ പ്രോഗ്രാം ഡയറക്ടർ കൂടിയാണ്
സംഗീത ലോകത്തെ ജൈത്രയാത്ര തുടരട്ടെ
ഇനിയും കൂടുതൽ നല്ല സിനിമകൾ നിർമ്മിക്കാൻ
ദൈവം അനുഗ്രഹിക്കട്ടെ
പ്രാർത്ഥനകളും ആശംസകളും ഹൃദയപൂർവ്വം നേരുന്നു
✍✍ ജോബി തീക്കുഴിവേലിൽ
വത്തിക്കാനിലെ നൂറുകണക്കിന് ആളുകളുടെ മനം കീഴടക്കി ‘സ്വർഗം’ സിനിമ. വത്തിക്കാനിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവകാലഘട്ടത്തിൽ കണ്ടിരിക്കേണ്ട സിനിമയാണ് സ്വർഗമെന്ന് ചിത്രം കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു. നൂറു കണക്കിന് ആളുകളാണ് ചിത്രം കാണാനായി തിയറ്ററിൽ ഒരുമിച്ച് കൂടിയത്. നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന്റെ നേതൃത്വത്തിലായിരുന്നു സിനിമാപ്രദർശനം.
ഒല്ലൂര്‍ പള്ളി ക്വയറിലൂടെ സംഗീത രംഗത്ത് വരികയും, പിന്നീട് എന്‍റെ ഇടവക പള്ളിയായ പടവരാട് പള്ളി ക്വയറില്‍ സജീവമാകുകയും, വിദ്യാഭ്യാസത്തിനുശേഷം സംഗീതം ജീവനോപാധിയാക്കുകയും ചെയ്ത ഒരാളെന്ന നിലക്ക് ‘സ്വർഗ്ഗം’ എന്ന മലയാളം മൂവി ഞാൻ കാണേണ്ടതുതന്നെ..
പ്രിയ സുഹൃത്തും സഹോദരതുല്യയും, ഞങ്ങളുടെ സ്വരം കലാകാര സംഘടനയുടെ പ്രസിഡണ്ടുമായ അഡ്വ. ശോഭ ബാലമുരളിയാണ് ഈ ചിത്രത്തെക്കുറിച്ച് ആദ്യം എന്നോട് പറഞ്ഞത്. പിന്നീട്, കൃസ്തീയ ഭക്തിഗാനരംഗത്തെ എന്‍റെ പ്രിയപ്പെട്ട സുഹൃത്ത് ബേബി ജോൺ കലയന്താനിയുടെ മെസ്സേജും കണ്ടിരുന്നു.
ക്രിസ്തീയ കുടുംബപശ്ചാത്തലമുള്ള ഒരു മലയോര ഗ്രാമത്തിലെ ജീവിതങ്ങളെയാണ് നല്ല ദൃശ്യഭംഗികളോടെ ഈ സിനിമയിൽ വരച്ചു കാണിക്കുന്നത്.
മതമൗലിക വാദത്തെിന്‍റേയോ മറ്റ് ആൻറി സോഷ്യൽ ആക്ടിവിറ്റിയുടേയോ യാതൊരു സ്വാധീനവും പ്രതിഫലിപ്പിക്കാത്ത നല്ലൊരു കുടുംബ ചിത്രം.
പുതിയ കേരളത്തിന്‍റെ മൂല്യച്യുതികളുടേയും പണക്കൊഴുപ്പിന്‍റെ ധാരാളിത്തത്തേയും സിനിമയിൽ തുറന്നു കാണിക്കുന്നുണ്ട്.
ബിജിബാലിന്‍റെ നല്ല പശ്ചാത്തല സംഗീതവും മറ്റു മൂന്നു ഗാനങ്ങളും സിനിമയ്ക്ക് യോജിച്ചതു തന്നെ.
ക്രിസ്തീയ ഗാനരചനയിൽ മുടിചൂടാമന്നനായ ശ്രീ ബേബി ജോൺ കലയന്താനിയുടെ വരികൾ ആ ക്വയർ ഗാനത്തെ സമ്പുഷ്ടമാക്കി, ജിന്‍റോ ജോണിന്‍റെ നല്ല സംഗീതവും.
ചുരുങ്ങിയ ദിവസങ്ങൾ മാത്രം എടുത്ത് നിർമ്മിച്ചതുകൊണ്ട്, സിനിമയില്‍ ചെറിയ ന്യൂനതകൾ ഉണ്ടാവാം, അത് പറയാന്‍ ഞാനൊരു വിദഗ്ദനല്ല എന്ന് സൂചിപ്പിക്കട്ടെ.
എന്നിരുന്നാലും ഒരു മലയാളി ഈ സിനിമ ഒരു പ്രാവശ്യമെങ്കിലും കാണേണ്ടതുതന്നെ..
നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും അഭിനേതാക്കള്‍ക്കും മറ്റ് അണിയറ ശില്‍പികള്‍ക്കും സ്നേഹാശംസകള്‍..
പോളി എം ഡി, തൃശ്ശൂർ
‘സ്വർഗം’ സിനിമ ഞങ്ങൾ കുടുംബമൊന്നിച്ച് കണ്ടു. മോശം സിനിമ കാണരുത് എന്ന് പറയുന്ന നമ്മുക്ക് നമ്മുടെ മക്കളെ ധൈര്യമായി കാണിക്കുവാൻ സാധിക്കുന്ന, മക്കൾക്ക് പറഞ്ഞു കൊടുക്കുവാൻ സാധിക്കുന്ന നല്ല മൂല്യങ്ങളുള്ള നല്ല സിനിമയാണ്. ബലാത്സംഗമോ Violence ഓ ഇല്ലാത്ത, നന്മ നിറഞ്ഞ, സ്നേഹത്തിൽ ചാലിച്ച കുടുംബമൂല്യങ്ങളിൽ അധിഷ്ഠിതമായ സംസ്ക്കാരം ഈ നാട്ടിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ സിനിമ ഇഷ്ട്ടപ്പെടും. സങ്കര സംസ്ക്കാരങ്ങൾ മഹത്വവത്ക്കരിക്കപ്പെടുന്ന കാലത്ത് കുടുംബ കേന്ദ്രീകൃതമായ നമ്മുടെ സംസ്ക്കാരം ഉയിർത്തിക്കാണിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. സിനിമയിൽ അഭിനയിച്ചവർക്കും പിന്നിൽ പ്രവൃത്തിച്ചവർക്കും അഭിനന്ദങ്ങൾ നേരുന്നു.
ഈ സിനിമയിലെ ‘സ്വർഗ ചൈതന്യമേ…..’ എന്ന് തുടങ്ങുന്ന പാട്ട് വളരെ ഇഷ്ട്ടപ്പെട്ടു. കുറേ നാള് കൂടിയാണ് പഴയ കാല മലയാള സിനിമകളിൽ കേട്ടിട്ടുള്ള, ഇപ്പോഴും മനസിൽ തങ്ങി നിൽക്കുന്ന ഗാനങ്ങളുടെ നിരയിൽ ചേർക്കാൻ കഴിയുന്ന ഒരു ഗാനം കേൾക്കുന്നത്.
Rony Kulathinal