January 22, 2025
Church Kairos Media Stories

പഥികന്റെ നക്ഷത്രം.

  • October 30, 2024
  • 1 min read
പഥികന്റെ നക്ഷത്രം.

“ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.” ലൂക്കാ:-2:10-11


ഇതാ വീണ്ടും സന്തോഷത്തിന്റെ ഒരു നോമ്പുകാലവും കൂടി വരവായി. ആടുകളുടെ കാവലാളുകളായ ഇടയൻമാർക്ക് ‘ക്രിസ്തു’ ജനിക്കുന്നു എന്ന സന്ദേശവുമായി ദൈവദൂതർ വന്നിരുന്നതുപോലെ നമ്മുടെ ഇടങ്ങളിലും ക്രിസ്തു സന്ദേശവുമായി ദൈവദൂതരും, നക്ഷത്രവും വന്നിട്ടുണ്ടാവുമോ……
നക്ഷത്രത്തെ നോക്കിയാണ് ജ്ഞാനികൾ ക്രിസ്തു എന്ന രകഷകനെ തിരഞ്ഞ് വന്നത്. നക്ഷത്രമാകുന്ന വചനത്തെ നോക്കി ക്രിസ്തുപാതയിലൂടെയാണോ അതോ ഭൗതികമാത്രം നിറഞ്ഞ നക്ഷത്ര തിളക്കം കണ്ടുകൊണ്ടാണോ നമ്മുടെ മുന്നോട്ടുള്ള യാത്ര?
മഞ്ഞ് പെയ്യുന്ന ഈ നോമ്പുകാലത്തെങ്കിലും ഭൂമിയിലെ പഥികന്റെ വഴിത്താരയിലെ ഒരു നക്ഷത്ര വെളിച്ചെമേകാനും, പഥികൻ്റെ ഒരു നേരത്തെ പാഥേയമാവാനും, അപരൻ്റെ ഹൃദയത്തിൽ ക്രിസ്തു എന്ന രക്ഷകൻ ജനിക്കാൻ നീ ഒരു കാലിത്തൊഴുത്തായി മാറിടുമോ ?
ഇത് നിനക്ക് മാത്രമായി ഉത്തരം നൽകുവാനായി തെളിഞ്ഞ നക്ഷത്രം തന്നെ !!! 
ആമേൻ.

About Author

കെയ്‌റോസ് ലേഖകൻ