January 22, 2025
Church Jesus Youth Kairos Media News Studies

യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകൾ. മാർ കല്ലറങ്ങാട്ട്

  • October 17, 2024
  • 1 min read
യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകൾ. മാർ കല്ലറങ്ങാട്ട്

പാലാ: സഭയുടെയും സമുദായത്തിന്റെയും പ്രതീക്ഷയാണ് യുവജനങ്ങൾ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. രാജ്യത്തോട് സ്നേഹവും കുറുമുള്ള യുവജനങ്ങൾ രാജ്യത്തു തന്നെ നിൽക്കുന്നതിനു പരിശ്രമിക്കും. യുവജനങ്ങളെ സ്വന്തം രാജ്യത്ത് നിലനിർത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഭരണാധികാരികൾ ചെയ്തു കൊടുക്കേണ്ടതാണ്. യുവജനങ്ങളെ കൂട്ടത്തിൽ കൊണ്ടുനടക്കുന്നതിന് കത്തോലിക്ക കോൺഗ്രസ്‌ ചെയ്യുന്ന സേവനങ്ങൾ സുത്യർക്കമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ രുപികരിക്കുന്ന യുത്ത് കൗൺസിലിന്റെ ഉത്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു പാലാ ബിഷപ്പ് .

കത്തോലിക്ക കോൺഗ്രസ്‌ രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ, റവ. ഫാ. ഫിലിപ്പ് കവിയിൽ, രാജീവ്‌ കൊച്ചുപറമ്പിൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, എഡ്വിൻ പാമ്പാറ, ബേബിച്ചൻ എടാട്ട്, അജിത് അരിമറ്റം, ഡോ. ജോബ് പള്ളിയമ്പിൽ, ജിനു നന്ദികാട്ടുപടവിൽ, ക്രിസ്റ്റി അയ്യപ്പള്ളിൽ, ക്ലിൻറ് അരീപറമ്പിൽ, ജോസഫ് മൈലാടൂർ, അരുൺ മണ്ഡപത്തിൽ, സെബാസ്റ്റ്യൻ തോട്ടം, ജിനു മുട്ടപ്പള്ളി, ജോമി പറപ്പള്ളി
എന്നിവർ പ്രസംഗിച്ചു.

About Author

കെയ്‌റോസ് ലേഖകൻ