January 22, 2025
Church Kairos Malayalam Kairos Media News

വനിതകൾ സാമൂഹികപ്രവർത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം. മാർ കല്ലറങ്ങാട്ട്

  • October 11, 2024
  • 0 min read
വനിതകൾ സാമൂഹികപ്രവർത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം.                                 മാർ കല്ലറങ്ങാട്ട്

പാലാ : തദ്ദേശസ്ഥാപനങ്ങളിൽ 50% വനിതകൾക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ വനിതകൾ സാമൂഹിക, രാഷ്ട്രിയ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസ്‌ പാലാ രൂപതാ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോൺഗ്രസ്‌ പാലാ രൂപതാ പ്രസിഡന്റ് ശ്രീ എമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ,ഗ്ലോബൽ പ്രിസിഡന്റ് ശ്രീ. രാജീവ്‌ കൊച്ചുപറമ്പിൽ, റവ. ഫാ. ഫിലിപ്പ് കവിയിൽ, ശ്രീമതി ആൻസമ്മ സാബു, ലിസാ ട്രീസാ സെബാസ്റ്റ്യൻ, ലിബി മണിമല, ബെല്ലാ സിബി, അന്നകുട്ടി മാത്യു, ഡാലിയ സഖറിയ, മോളി വാഴപ്പറമ്പിൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

About Author

കെയ്‌റോസ് ലേഖകൻ