January 22, 2025
Church Jesus Youth Kairos Buds Kairos Global Kairos Malayalam Kairos Media News Reflections Self-Care

കെയ്‌റോസ് മീഡിയ വെബ്ബിനാറിനെ കുറിച്ച് ചിലതു പറയാനുണ്ട്..!

  • October 2, 2024
  • 1 min read
കെയ്‌റോസ് മീഡിയ വെബ്ബിനാറിനെ കുറിച്ച് ചിലതു പറയാനുണ്ട്..!

തൃശൂർ ജൂബിലി മെഡിക്കൽ കോളേജ് സൈക്കാട്രി വകുപ്പ് മേധാവി ഡോ നീതി വത്സൻ നൽകിയ വെബിനാർ വളരെ നല്ലതും, കാലോചിതവും ആയിരുന്നു! ആദ്യമേ തന്നെ ഇത്രയും കാല പ്രസക്തമായ ഒരു topic തിരഞ്ഞെടുത്തതിനു കൈറോസ്‌ ന്യൂസിന്റെ ടീമംഗങ്ങൾ പ്രശംസ അർഹിക്കുന്നു. അതിനുള്ള ജ്ഞാനം നൽകിയത്‌ സർവ്വ ശക്തൻ തന്നെ!
ഡോക്ടർ പങ്കുവച്ച എല്ലാ അറിവുകളും വളരെ പ്രയോജന പ്രദമായിരുന്നു! തുടക്കത്തിൽ തന്നെ ഡോക്ടർ ഇന്നത്തെ കാലത്തിൽ സ്ക്രീൻ ടൈം എത്ര മാത്രം ഓരോ പ്രായക്കാരും ഉപയോഗിക്കുന്നുണ്ട്‌ എന്നൊരു പഠനഫലങ്ങൾ പങ്കു വച്ചു, അത്‌ തന്നെ എന്റെയൊക്കെ കണ്ണ്‌ തുറപ്പിക്കുന്ന കണക്കുകൾ ആയിരുന്നു. അതിന്‌ ശേഷം എങ്ങനെയാണ്‌ സ്ക്രീൻ ടൈം ഒരു പ്രശ്ശുമായി മാറുന്നത്‌ എന്ന്‌ പങ്കുവച്ചു. തലച്ചോറിൽ ഉത്പാദിപ്പിക്കപ്പെടുന്ന Dopamine എന്ന ഒരു രാസവസ്മവിന്റെ ഫലത്തിൽ നിന്നാണ്‌ നമുക്ക്‌ താൽക്കാലിക സന്തോഷം നൽകുന്നത്‌ എന്നുള്ള കാര്യവും പങ്കു വച്ചു. പിന്നീട്‌ ഇതിനെ എങ്ങനെ നേരിടാം, ഇതിനുള്ള ചികിത്സ മാർഗങ്ങളായ CBT, Mindfulness, Family/ group Therapy തുടങ്ങിയവയെ കുറിച്ച്‌ പങ്കു വച്ചു.

ആ വെബിനാർ വിഷയം വ്യക്തിപരമായി എനിക്ക്‌ താലപര്യമുള്ള വിഷയമായിരുന്നു. ഞാൻ pediatrics ൽ ബിരുദാനന്ത ബിരുദം ചെയ്യുമ്പോൾ, എന്റെ research topic “Screen Time and Child obesity “ആയിരുന്നു. ആ വെബിനാർ എന്നെ സംബന്ധിച്ച്‌ ഒത്തിരി വ്യക്തിപരമായി ഉപകാരം ചെയ്തു. കർത്താവിന്റെ വേലക്കായി സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. നമ്മിൽ പലരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്‌ സുവിശേഷ വേലക്ക്‌ വേണ്ടിയാണല്ലോ. അത്‌ വളരെ നല്ലതുമാണ്‌. പക്ഷേ ഇതിന്‌ വേണ്ടി ഫേസ്ബുക്ക്‌, ഇൻസ്റ്റഗ്രാം തുറക്കുമ്പോൾ അറിയാതെ Scroll ചെയ്തു വിഡിയോകൾ കാണും, നല്ല ക്രിസ്ത്രീയ വീഡിയോകൾ തന്നെയാണ്‌ കാണുന്നത്‌. പക്ഷേ ഇതിനായി ഞാൻ ഉപയോഗിക്കുന്ന സമയം, എന്റെ സുഹൃത്ത്‌ ബന്ധങ്ങളിൽ നിന്നും, കുടുംബ സമയത്തിൽ നിന്നും, പ്രാർത്ഥനയിൽ നിന്നും, വചന വായനയിൽ നിന്നും ഉള്ള സമയമാണ്‌ എന്ന്‌ ഞാൻ ഈ വെബിനാറിന്‌ ശേഷം ദൈവം ഒരു ബോദ്ധ്യം നൽകി.
അതിന്‌ ശേഷം ഞാൻ സോഷ്യൽ മീഡിയയിൽ നിന്നു ഒരാഴ്ചത്തെ അവധി എടുത്തു. അപ്പോൾ എനിക്ക്‌ മനസിലായ കാര്യം, ജീവിതത്തിൽ കൂടുതൽ സമയം ഈശോയ്ക്ക്‌ വേണ്ടിയും, കുടുംബത്തിന്‌ വേണ്ടിയും, മിനിസ്ട്രിക്ക്‌ വേണ്ടിയും കൊടുക്കാൻ പറ്റുന്നുണ്ട്‌ എന്നാണ്‌. ഞാൻ ഫോണിൽ നിന്നും സോഷ്യൽ മീഡിയ ആദ്യമേ remove ചെയ്തു. പക്ഷേ പ്രലോഭനങ്ങൾ വരുമ്പോൾ, ഞാൻ വീണ്ടും app download ചെയ്തു. അത്
അധി കം നാൾ നിന്നില്ല.

അങ്ങനെ ആയപ്പോൾ ഞാൻ ഒരു മാർഗം ആലോചിച്ചു. ഞാൻ എന്റെ കഴിവുകൾ മാറ്റി വച്ച്‌ ഈശോയുടെ സഹായം ചോദിച്ചു, ഈശോ എന്നോട്‌ പറഞ്ഞ ഒരു suggestion ഈശോയുടെ ഭൂലോക ജീവിതത്തെ മാനിച്ച്‌ കൊണ്ട്‌, 33 ദിവസം സോഷ്യൽ മീഡിയയിൽ നിന്നു അവധിയെടുക്കാൻ”, അവൻ ഉറപ്പ്‌ നൽകി, ഞാൻ സോഷ്യൽ മീഡിയയിലൂടെ ചെയ്യുന്ന സുവിശേഷ വേലയേക്കാൾ കൂടുതലായി, അവനെന്നെ വേറെ മേഖലയിൽ ആവശ്യം ഉണ്ടെന്ന്‌. അവൻ നൽകിയ ബോധ്യം വച്ചു, ഞാൻ എന്റെ സോഷ്യൽ മീഡിയയുടെ password മാറ്റി, ആപ്പിൾ phone തന്നെ create ചെയ്യുന്ന വളരെ ബുദ്ധിമുട്ടുള്ള ഒരു password തിരഞ്ഞെടുത്തു. അതിന്‌ ശേഷം ഞാൻ ആ password ഒരു പേപ്പറിൽ എഴുതി എന്റെ സഹോദരിയെ പോലെ ഞാൻ സ്നേഹിക്കുന്ന കൂട്ടുകാരിയെ ഏൽപ്പിച്ചു. അവളോട്‌ അത്‌ അവളുടെ ബൈബിളിൽ വച്ചു എനിക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ സഹായം ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞു, അവൾക്ക്‌ യൂട്യൂബിൽ ഇതേ പ്രശ്ശങ്ങൾ ഉണ്ട്‌, ധ്യാനങ്ങൾ കേൾക്കാനായി യൂട്യൂബ്‌ തുറന്നാൽ scroll ചെയ്യ്‌ തമാശ shorts കാണുന്ന സ്വഭാവം. ഞങ്ങൾ പരസ്പരം ഈ ഒരു കാര്യത്തിനായി മധ്യസ്ഥം പ്രാർത്ഥിച്ചു തുടങ്ങി. അങ്ങനെ 33 ദിവസത്തിലൂടെ യാത്ര ചെയ്ത്‌ കൊണ്ടിരിക്കുന്നു.ദൈവത്തിന്റെ കഴിവിൽ ആശ്രയിച്ച്‌ കൊണ്ട്‌! തിരിച്ചു വരുമ്പോൾ, എന്റെ ഈശോയുടെ ഇഷ്ടത്തിന്‌ അനുസരിച്ച്‌ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ എന്നെ ശക്ത്പെടുത്തണമേ എന്ന്‌ എന്നും വിശുദ്ധ കുർബാനയിൽ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ അമ്മ അരുളി ചെയ്യുന്നത്‌ പോലെ, ദൈവത്തിന്‌ ഒന്നും അസാധ്യമല്ല. (ലുക്കാ 1 : 37).

വെബ്ബിനാറിലേക്കു തിരിച്ചു വന്നാൽ പിന്നീട്‌ നടന്ന interactive സെഷനിൽ പലരും ആപ്തമായ ചോദ്യങ്ങൾ ചോദിക്കുകയും, അതിനുള്ള നല്ല ഉത്തരങ്ങൾ ഡോ. നീതി വത്സൻ നൽകുകയും ചെയ്തു. അതിന്‌ ശേഷം ഡോ ചാക്കോച്ചനും, ആന്റോയും ജീസസ്‌ യൂത്തിലെ കൈറോസ്‌ മീഡിയയിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. ഇനിയും ഈ മേഖലയിൽ കൂടുതൽ പ്രവർത്തിക്കണം എന്ന്‌ ആഹ്വാനം ചെയ്തിരുന്നു.
അതിന്‌ ശേഷം, വളരെ മനോഹരമായ ഒരു ദിവ്യ കാരുണ്യആരാധനയോടെ വെബിനാർ അവസാനിച്ചു!

ആർക്കെങ്കിലും ഇതു പ്രയോജനപെട്ടേക്കാം എന്ന്‌ ഓർത്ത്‌ പങ്കു വയ്ക്കുന്നതാണ്‌.
കൈറോസിന്‌ നന്ദി! ദൈവത്തിന്‌ നന്ദി!

സിൽവി സന്തോഷ്‌
ടെക്സസിലെ കോപ്പൽ സെയിന്റ്‌ അൽഫോൻസാ സീറോമലബാർ ഇടവകയിലെ അംഗമാണ്‌. പീഡിയാഴിക്‌ നഴ്സ്‌ പ്രാഷ്ടീഷനർ ആയി ജോലി ചെയ്യുകയും ലേഖിക ഇടവക ദേവാലയത്തിലെ കുഞ്ഞുങ്ങളെയും മുതിർന്നവരേയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുകയും ചെയ്യുന്നു. ഭർത്താവിനോടും മൂന്നു കുട്ടികളോടൊപ്പം ഡാലസിൽ താമസിക്കുന്നു.

About Author

കെയ്‌റോസ് ലേഖകൻ