യുവദീപ്തി എസ്എംവൈഎം ഉത്സവ് 2k24 സമാപിച്ചു
ചങ്ങനാശ്ശേരി: യുവദീപ്തി എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉത്സവ് 2k24 യുവജനോത്സവം സമാപിച്ചു. അതിരൂപത പ്രസിഡൻ്റ് ജോയൽ ജോൺ റോയിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് അതിരൂപത ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ ഉത്സവ് ഉദ്ഘാടനം ചെയ്തു. അതിരൂപത അസിസ്റ്റൻറ് ഡയറക്ടർ ഫാ. ടോണി പുതുവീട്ടിൽക്കളം, കൺവീനർമാരായ ലിൻ്റാ ജോഷി, അമല ജോസഫ്, ജനറൽ സെക്രട്ടറി സഞ്ജയ് സതീഷ്, ട്രഷറർ ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു.
അഞ്ചു വേദികളിലായി വിവിധ മത്സരങ്ങളിൽ അതിരൂപതയുടെ 18 ഫൊറോനകളിൽ നിന്നായി 100 കണക്കിന് യുവപ്രതിഭവങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു. ചങ്ങനാശ്ശേരി ഫൊറോനാ ഒന്നാം സ്ഥാനവും ആലപ്പുഴ ഫൊറോന രണ്ടാം സ്ഥാനവും തുരുത്തി ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലോത്സവത്തിൽ ഡിവൈൻ സണ്ണി കുടമാളൂർ കലാപ്രതിഭയും എയ്ഞ്ചൽ റോസ് ബിനു ചാഞ്ഞോടി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റി കെ കുഞ്ഞുമോൻ ,ബ്രദർ ടോംസ് ജോസഫ്, ആനിമേറ്റർ സിസ്റ്റർ തെരേസന LWSH, ഓഫീസ് സെക്രട്ടറി ലാലിച്ചൻ മറ്റത്തിൽ, അജയ് വർഗീസ്, ടെസ്സ് ട്രീസ ജോസഫ്, ജോർജ് സെബാസ്റ്റ്യൻ, ജീവൻ ജെയിംസ്, മിലൻ ജെ ഇളപ്പുങ്കൽ, ബീന തോമസ്, മെറീറ്റാ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.