ആദരാഞ്ജലികൾ
തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും നടത്തറ തിരുഹൃദയ ദേവാലയ വികാരിയുമായിരുന്ന ബഹു. ചാക്കോ ചെറുവത്തൂരച്ചൻ ഇന്നലെ ഉച്ചക്ക് 12.21ന് നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂർ ഏനാമ്മാവ് ഇടവകാംഗമാണ്.
ഇന്ന് (24-09-24) രാവിലെ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ ബഹു. അച്ചന്റെ ആത്മശാന്തിക്കുവേണ്ടി ദിവ്യബലി അർപ്പിച്ചതിന് ശേഷം 8 മണിവരെ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. തുടർന്ന് മൃതദേഹം എനാമ്മാവുള്ള ബഹു. അച്ചന്റെ സഹോദരൻ ജോൺസന്റെ വീട്ടിലേക്ക് കൊണ്ട് പോകുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് മൃതസംസ്കാര ശുശ്രൂഷയുടെ വീട്ടിലെ തിരുകർമ്മങ്ങൾ നടത്തുന്നതും 2.30 ന് വിശുദ്ധ കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ദേവാലയത്തിൽ ആരംഭിക്കുന്നതുമാണ്. ചാക്കോ അച്ചന്റെ ആത്മശാന്തിക്കു വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.