വിശുദ്ധമായ ഉറക്കം… The Sacred Siesta
അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരിക്കുകയാണ്. വാർധക്യ സഹജമായ അസുഖങ്ങൾ പിതാവിനുണ്ട്. പിതാവിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് അപേക്ഷിച്ചിരുന്നു.” പ്രിയപ്പെട്ടവരെ, കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവിൻ്റെ ആരോഗ്യസ്ഥിതി അല്പം മോശമായതിനെ തുടർന്ന് ഇന്ന് രാവിലെ പിതാവിനെ ജൂബിലിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് രാവിലെ ടോണി പിതാവ് രോഗിലേപനം നൽകി. എല്ലാവരും പിതാവിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു. താഴത്ത് പിതാവ് (17/09/2024 )
അഭിവന്ദ്യ പിതാവിനെ കുറിച്ച് തൃശൂർ അതിരൂപതയിലെ വൈദികൻ ഫാ. റോയ് ജോസഫ് വടക്കൻ ഫേസ്ബുക്കിൽ തൂങ്കുഴി പിതാവ് കുമ്പസാരിക്കുന്ന ചിത്രത്തോടൊപ്പം പങ്കുവച്ചത് ഇങ്ങനെയാണ്.
വിശുദ്ധമായ ഉറക്കം ….. The Sacred Siesta
ക്രിസ്തീയ വിശുദ്ധരുടെ ചരിത്രത്തിലെ ഒരു പദപ്രയോഗം ഇന്ന് അഭിവന്ദ്യ തൂങ്കുഴി പിതാവിനെ കുറിച്ച് പ്രയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു…… വിശുദ്ധമായ ഉറക്കത്തിലാണ് ഇപ്പോൾ അഭിവന്ദ്യപിതാവ് ….. ! ജീവൻ്റെ എല്ലാ ലക്ഷണങ്ങളോടുകൂടെ അഗാധമായ ഉറക്കത്തിലേയ്ക്ക് പിതാവ് കുറച്ചു ദിവസങ്ങളായി കടന്നിരിക്കുന്നു!! പ്രാർത്ഥിക്കുക! പിതാവിലൂടെ ഇനിയും ഒരു പാട് അനുഗ്രഹങ്ങളും അത്ഭുതങ്ങളും നടക്കും എന്ന് തീർച്ച!!
ആശുപത്രിയിലാണ് പിതാവ് ….. ശാന്തമായി കിടന്നുറങ്ങുന്നു….. ബാക്കി vitals എല്ലാം normal എന്ന് hospital Report..! ഓരോ മനുഷ്യൻ്റെയും ആരംഭം അമ്മയുടെ ഉദരത്തിലെ വിശുദ്ധമായ ഉറക്കത്തിലൂടെയാണ് സാധ്യമായത്. ജീവിതാവസാനനാളുകളും ഈ വിശുദ്ധമായ ഉറക്കത്തിലൂടെ സഞ്ചരിക്കാനാവുക പുണ്യം നിറഞ്ഞ ജീവിതങ്ങൾക്കുള്ള പ്രതിഫലമാണെന്ന് ഞാൻ കരുതുന്നു.
ഞാനടുത്തറിഞ്ഞ പിതാവ് വിശുദ്ധനായ മനുഷ്യനായിരുന്നു. നല്ല മനുഷ്യനായി വിശുദ്ധിയിലേയ്ക്ക് നടന്നുകയറിയ ഹൃദയ തുടിപ്പിൻ്റേയും ഹൃദയവിശാലതയുടെയും ആൾ രൂപം ! പിതാവിനെ അടുത്തറിയുന്ന ഏവരും ഒറ്റ സ്വരത്തിൽ അതാവർത്തിക്കും !
മാസങ്ങൾക്കു മുൻപ് തലചോറിൽ ചെറിയ ബ്ലീഡിങ് വരുന്നതിൽ മുൻപ് ഏനാമ്മാവിലെ കൊഞ്ചിറ മുത്തിയുടെ ദൈവാലയത്തിൽ വച്ച് പിതാവ് എന്നോട് പറഞ്ഞു ഒന്നു കുമ്പസാരിക്കണം. മണിപ്പൂർ രൂപതയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ഏനാമ്മാവുകാരനായ ജോയ് കൂത്തൂര് വെള്ളാട്ടുക്കര അച്ചൻ്റെ അടുത്തേയ്ക്ക് പിതാവിനെ ഞാൻ പിടിച്ചിരുത്തി. തുടർന്ന് സമയമെടുത്ത് വിശുദ്ധ കുമ്പസാരം !! ഒരു പക്ഷേ പിതാവിൻ്റെ അവസാന കുമ്പസാരമാകാമത് എന്ന് ഞാൻ ഇന്ന് ചിന്തിക്കുന്നു. എത്ര നല്ല മാതൃക !! വിശുദ്ധമായ മാതൃകകളിലൂടെ സഭാനൗകയെ നയിച്ച കൊച്ചു കൊച്ചു കാര്യങ്ങളുടെ തമ്പുരാൻപട്ടം പേറിയ വ്യക്തിത്വം. വിശുദ്ധമായ തേൻ കുഴി അഥവാ തൂങ്കുഴി !!
പ്രാർത്ഥിക്കാം നമുക്ക് പിതാവിനു വേണ്ടി! ദൈവത്തോട് നന്ദി പറയാം പിതാവിലൂടെ നമ്മുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്കു വേണ്ടി !
Let Thy will be done !