വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ് കാലം
ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഇതു സ്കോളര്‍ഷിപ്പ് കാലമാണ്. റിലയന്‍സ് ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പ്, സയൻസ് ബിരുദ വിദ്യാർത്ഥിള്‍ക്കുള്ള ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പ്, എസ.ബി.ഐ. ഫൗണ്ടേഷന്റെ ആശാ സ്കോളര്‍ഷിപ്പ് തുടങ്ങിയവ അവരെ കാത്തിരിക്കുന്നു. ഈ സ്‌കോളര്‍ഷിപ്പുകളുടെ വിശദാംശങ്ങള്‍…
റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്
ബിരുദ വിദ്യാര്‍ഥികള്‍ക് രണ്ടൂല ലക്ഷവും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക് ആറുലക്ഷവും ലഭ്യമാകുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. 2024-25 അധ്യയനവര്‍ഷം ഒന്നാംവര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. ഒക്ടോബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം.
വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളിലെ വ്യവസായപ്രമുഖരുടെ മെന്റര്‍ഷിപ്പും രാജ്യ-രാജ്യാന്തര ശില്‍പ്പശാലകളിലും സെമിനാറുകളിലും പങ്കെടുത്ത് ലിഡര്‍ഷിപ്പ് വളര്‍ത്താനുള്ള അവസരവും നൈപുണി വര്‍ധിപ്പിക്കാനുള്ള സാഹചര്യവും ലഭിക്കും. സാമൂഹിക വികസനത്തിനുതകുന്ന കമ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്രോഗ്രാമുകളിര്‍ പങ്കെടുക്കാനും അവസരമുണ്ടാകും.
തെരഞ്ഞെടുക്കപ്പെട്ട 5000 ബിരുദ വിദ്യാര്‍ഥികള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ആറുലക്ഷം രൂപ വീതവുമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതിനുശേഷം ആപ്റ്റിറ്റിയൂഡ് പരിക്ഷയുടെ സമയം, തിയതി എന്നിവ അറിയിച്ചുള്ള ഒരു കണ്‍ഫര്‍മേഷന്‍ ഇ-മെയില്‍ ഫൗണ്ടേഷനില്‍നിന്നു ലഭിക്കും. ആപ്റ്റിറ്റിയൂഡ് പരീക്ഷകൂടി പൂര്‍ത്തിയാക്കിയാലേ അപേക്ഷ പൂര്‍ത്തിയായതായി പരിഗണിക്കൂ. അപേക്ഷ സമര്‍പ്പണത്തിന്നും ആപ്റ്റിറ്റിയൂഡ് പരീക്ഷയ്ക്കും ഫിസ അടക്കേണ്ടതില്ല.
കൂടുത വിവരങ്ങള്‍ക്കും അപേകഷ്വാസമര്‍പ്പണത്തിനും വെബ്സൈറ്റ്: www.scholarships.reliance-foundation.org ഫോൺ: 7977100100, 01141171414
ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പ്
സയന്‍സ് വിഷയങ്ങളിൽ ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ മികച്ച സകോളര്‍ഷിപ്പുകളിലൊന്നായ ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒന്നാംവര്‍ഷ സയന്‍സ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒക്ടടാബര്‍ 15 വരെ അപേക്ഷിക്കാം. പാനകാലയളവില്‍ 3-4 ലക്ഷം രൂപ സകോളര്‍ഷിപ്പായി ലഭിക്കും. അപേക്ഷകര്‍ക്കു വരുമാന പരിധികളില്ല. 2023 2024 അധ്യയനവര്‍ഷം പ്ലസ്ടു പൂര്‍ത്തികരിച്ചവര്‍ക്കു മാത്രമാ ണ് അവസരം.
അപേക്ഷകര്‍ BSc, BS, lnterrated MSc, Integrated MS എന്നീ കോഴ്സുകളിലൊന്നില്‍ ഒന്നാംവര്‍ഷം പഠിക്കുന്നവരായിരിക്കണം. പ്ലസ്ടു/തത്തുല്യം പഠിച്ച ബോര്‍ഡില്‍ ഏറ്റവും ഉയർന്ന മാര്‍ക്ക് നേടിയ ഒരു ശതമാനം വിദ്യാര്‍ഥികള്‍ക്കാണു സ്കോളര്‍ഷിപ്പ്.
JEE Advanced, NEET, NTSE തുടങ്ങിയ പരീക്ഷകളില്‍ ഉന്നത റാങ്ക് നേടിയശേഷം സയന്‍സ് വിഷയങ്ങളില്‍ ഡിഗ്രി ചെയ്യുന്നവര്‍ക്കും അവസരമുണ്ട്. ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒരു ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
കഴിഞ്ഞ അധ്യയനവര്‍ഷങ്ങളില്‍ 9, 8 ശതമാനത്തിനു മുകളിലായിരുന്നു കട്ട് ഓഫ് മാര്‍ക്ക്. ഓരോ വര്‍ഷവും ഇത് കൂടാനും കുറയാനും സാധ്യതയുള്ളതിനാല്‍ 97 ശതമാനത്തിനു മുകളില്‍ മാര്‍ക്കുള്ള എല്ലാവരും അപേക്ഷ സമര്‍പ്പിക്കുന്നതാണു നല്ലത്.
സ്കോളര്‍ഷിപ്പ് തുകയായി പ്രതിവര്‍ഷം 60,000 രൂപയും പ്രോജക്ട് അലവന്‍സായി 20,000 രൂപ വരെയും ബിരുദാനന്തര ബിരുദ പാനകാലം വരെ (തുടര്‍ച്ചയായി അഞ്ചു വര്‍ഷം) ലഭിക്കുന്നതാണ്.
Physics, Chemistry, Mathematics, Biology, Statistics, Geology, Astrophysics, Astronomy, Electronics, Botany, Zoology, Biochemistry. Anthropology, Microbiology. Geaphysics, Geochemistry, Atmospheric sciences, Oceanic Sciences എന്നീ വിഷയങ്ങളില്‍ ബിരുദം ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
Photo, Class X Mark Sheet, Class XII Mark Sheet, Endorsement: Form. Certificate specifying Rank or Award in IITJEE/A-IPMT/NEET/KVPY/JBNSTS/NTSE/International Olympic Medalists (if applicable) എന്നിവയാണ് അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് കോളജിൽ നല്‍കേണ്ടതില്ല. എന്നാല്‍ കോളജിലെ വിദ്യാദഥിയാണെന്നു പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുന്ന Endorsment form നിര്‍ബന്ധമായും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. വിദ്യാര്‍ഥിയുടെ ബാങ്ക് ഡീറ്റെയില്‍സ് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കേണ്ടതില്ല, എന്നാൽ തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം.
കൂടൂതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പണത്തിനും വെബ്സൈറ്റ്: https.onlincinspire.govin
ആശാ സ്‌കോളര്‍ഷിപ്പ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷന്‍ (എസ്.ബി.ഐ.) ആറാം ക്ലാസ് മൂതല്‍ പി.ജി. വരെയുള്ളവര്‍ക്കു നൽകുന്ന ആശാ സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തെ വിവിധയിടങ്ങളില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്ക പശ്ചാത്തലങ്ങളില്‍ കഴിയുന്ന പ്രതിഭാധനരായ 10,000 വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള തൂടര്‍പാനം ലക്‌ഷ്യം വെച്ചു നരകൂന്ന സകോളര്‍ഷിപ്പാണിത്. വിദേശനാടുകളില്‍ പഠിക്കുന്നവര്‍ക്കും ഈ സകോളര്‍ഷിപ്പിന്റെ ആനുകൂല്യം ലഭിക്കും. ഒക്ടോബര്‍ ഒന്നു വരെ അപേക്ഷ സമർപ്പിക്കാം. പ്രതി വര്‍ഷം 15,000 രൂപ മൂതല്‍ 20 ലക്ഷം രൂപ വരെയാണു സ്കോളര്‍ഷിപ്പ്.
ആറാം ക്ലാസ് മുതലുള്ള സ്കൂള്‍ വിദ്യാർഥികള്‍, ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍, ഇന്ത്യയി ലെ ഐ.ഐ.ടികളിലും ഐ.ഐ.എ മ്മുകളിലും എൻറോൾ ചെയ്തിട്ടുള്ളവര്‍ എന്നിവരിൽ നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുക. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് വിദേശത്തു പഠിക്കാനാവശ്യമായ സഹായവും സകോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ്. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും വെബ്സൈറ്റ്: https://sbi-foundation.in/focusaredetail/-SBIFAshaScholarship.
ഫോണ; 022 22151689
വിലാസം; SBE Foundation, No, 35. Ground Floor, The Arcade, World trade Centre, Cutie Parade Mumbai, Maharashtra, 400005. ഇ-മെയിൽ: coo@sbitoundation.co.in
തയാറാക്കിയത് : ഡോ.ഡെയ്സൻ പാണേങ്ങാടൻ
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി. പ്രഫസർ
daisonpanengadan@gmail.com