January 23, 2025
News

ഫാ. ജെയിംസ് കോട്ടായിൽ എസ്. ജെ.യുടെ 57-ാം ചരമവാർഷികം ആചരിച്ചു

  • September 17, 2024
  • 1 min read
ഫാ. ജെയിംസ് കോട്ടായിൽ എസ്. ജെ.യുടെ 57-ാം ചരമവാർഷികം ആചരിച്ചു

പാലാ: 1967 ജുലൈ 16-ന് റാഞ്ചിയിലെ നവാഠാട് ഇടവകയിൽ രക്തസാക്ഷിത്വം വഹിച്ച ഫാദർ ജെയിംസ് കോട്ടായിൽ എസ്. ജെ യുടെ 57-ാം ചരമവാർഷികം പാലാ രൂപതയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തിപ്പള്ളിയിൽ ഇടവക വികാരി ഫാദർ ജോസ് നെല്ലിക്ക തെരുവിൽ വിശുദ്ധ കുർബാനയ്ക്കും ഒപ്പീസിനും നേതൃത്വം നൽകി.

ജൂലൈ 13ന് വലക്കാവ് സെൻ്റ് ജോസഫ് ചർച്ച് തൃശ്ശൂരിൽ കോട്ടായിൽ കുടുംബയോഗവും ജെയിംസച്ചൻ്റെ 57-ാം വാർഷികവും നടത്തി. വിശുദ്ധ കുർബാനക്കും ഒപ്പീസിനും ഫാ. മാത്യൂ കോട്ടായിൽ C.M.F നേതൃത്വം വഹിച്ചു. തുടർന്ന് നടന്ന അനുസ്മരണത്തിൽ ജോയി കോട്ടായിൽ വലക്കാവ് സ്വാഗതവും ഫാ. മാത്യൂ കോട്ടായിൽ ജെയിംസച്ചൻ്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് പ്രസംഗിച്ചു . തുടർന്ന് കോട്ടായിൽ കുടുംബയോഗം സെക്രട്ടറി സിജു കോട്ടായിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

കോട്ടായിൽ കുടുംബയോഗം പ്രിസിഡൻ്റ് രാജേഷ് ജെയിംസ് കോട്ടായിൽ മുഖ്യപ്രഭാഷണവും നടത്തി. ട്രഷറർ ജോമി കോട്ടായിൽ ആശംസകൾ നേർന്നു. സിസ്റ്റർ ലിസി ജോസ് തോപ്പിൽ S .C .V ആശംസകൾ നേർന്നു. തുടർന്ന് സിസ്റ്റർ സ്റ്റെഫി സെൻ്റ് മർത്താസ് കോൺഗ്രിഗേഷൻ ആശംസകൾ നേർന്നു. ഡോ.ഷിബു കോട്ടായിൽ കോഴിക്കോട് അംശംസകൾ അപ്പിച്ചു. സോണി ബാബു കോട്ടായിൽ വടക്കഞ്ചേരി ത്രശൂർ അംശസകൾ അർപ്പിച്ചു. ചെറിയാൻ കോട്ടായിൽ വയനാട് ജിനു കോട്ടായിൽ വലക്കാവ് കൃതജ്ഞത അർപ്പിച്ചു.

About Author

കെയ്‌റോസ് ലേഖകൻ