ജീസസ് യൂത്ത് യുഎഇ വിശുദ്ധ വാതിൽ തീർത്ഥാടനത്തിനായി പദ്ധതിയൊരുക്കുന്നു
അബുദാബി: അബുദാബിയിലെ സെൻ്റ് ജോസഫ് കത്തീഡ്രൽ പള്ളിയിലെ വിശുദ്ധ വാതിൽ (Holydoor pilgrimage St Arethas and Companions) തീർത്ഥാടനത്തിനായി ജീസസ് യൂത്ത് യുഎഇ നാഷണൽ കൗൺസിൽ പദ്ധതിയൊരുക്കുന്നു. 2024 സെപ്റ്റംബർ 21 ശനിയാഴ്ച UAE ലുള്ള എല്ലാ ജീസസ് യൂത്തും വിശുദ്ധ വാതിൽ ടെർത്ഥാടനത്തിൽ പങ്കെടുക്കും.
ഈ വിശുദ്ധ വാതിൽ തീർത്ഥാടനത്തോടെ ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നേറ്റത്തിൽ തുടങ്ങിയിരിക്കുന്ന സിനഡൽ ലിസണിംഗിൻ്റെ (Listening to the Movenent) ആഗോള തലത്തിലുള്ള ബോധവൽക്കരണത്തിൻ്റെയും, തയ്യാറെടുപ്പിൻ്റെയും സമാപനവും, അടുത്ത ഘട്ടമായ ശ്രവണ പ്രക്രിയയുടെ (Listening Process ) ഔദ്യോഗികമായ ഉദ്ഘാടനവും വിശുദ്ധ കുർബാന അർപ്പണത്തിനു മുൻപായി ഉണ്ടായിരിക്കുന്നതാണ്