January 23, 2025
Jesus Youth News

റിട്ട. പ്രൊഫ. ജെയിംസ് ലൂക്കോസ് തെക്കുംമുറിയിൽ നിര്യാതനായി

  • September 12, 2024
  • 1 min read
റിട്ട. പ്രൊഫ. ജെയിംസ് ലൂക്കോസ് തെക്കുംമുറിയിൽ നിര്യാതനായി

ആലപ്പുഴ: റിട്ട. കോളജ് പ്രൊഫസർ തത്തംപിള്ളി ജെയിംസ് ലൂക്കോസ് തെക്കുംമുറിയിൽ (82) നിര്യാതനായി. മൃതസംസ്‌ക്കാരം സെപ്റ്റംബർ 14 ഉച്ചയ്ക്ക് 2.30ന് തത്തംപിള്ളിയിലെ സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പഴവങ്ങാടി മാർ സ്ലീവാ സീറോമലബാർ ദൈവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം അടക്കം ചെയ്യും. കുറവിലങ്ങാട് ദേവമാതാ കോളജ്, എടത്വ സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിൽ ഫിസിക്‌സ് പ്രൊഫസറായിരുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ആലപ്പുഴ സോൺ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

ഭാര്യ: റിട്ട. പ്രൊഫ. മോളിക്കുട്ടി ജെയിംസ് (സെന്റ് ജോസഫ്‌സ് കോളജ്, ആലപ്പുഴ).
മക്കൾ: ഡോ. സീനു ലൂക്കോസ്, സീമ ലൂക്കോസ്, ഡോ. സ്മിത ലൂക്കോസ്, ഫാ. ആന്റണി ജോൺ ഒ.എഫ്.എം ക്യാപ് (സനിൽ- ജനോവ, ഇറ്റലി). മരുമക്കൾ: ടോംസ് മൈക്കിൾ (ജീസസ് യൂത്ത് ഇന്റർനാഷണൽ ഫോർമേഷൻ ടീം), ശ്യാം (യു.എസ്.എ), ഷെജിൻ തോമസ് (ശാലോം വേൾഡ്, യു.എസ്.എ).

About Author

കെയ്‌റോസ് ലേഖകൻ