കടുത്തുരുത്തി SVD പ്രാർത്ഥനാനികേതനിൽ ക്രിസ്റ്റീൻ ധ്യാനം സെപ്റ്റംബർ 17, 18 തീയതികളിൽ
കടുത്തുരുത്തി: SVD വൈദികരും ജീസസ് യൂത്തും ചേർന്ന് കടുത്തുരുത്തി SVD പ്രാർത്ഥനാനികേതനിൽ വച്ച് ഈ വരുന്ന ഓണാവധിക്ക് കുട്ടികൾക്കായി ക്രിസ്റ്റീൻ ധ്യാനം ഒരുക്കുന്നു. സെപ്റ്റംബർ 17 ന് രാവിലെ 8 മണിക്ക് ആരംഭിച്ച് 18ന് വൈകുന്നേരം 5 മണിക്ക് സമാപിക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും സെപ്റ്റംബർ 20, 21 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ 1 മുതൽ 5 വരെ ക്ലാസുകാർക്കും പങ്കെടുക്കാവുന്നതാണ്.
സെപ്റ്റംബർ 21-ാം തീയതി രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ മാതാപിതാക്കൾക്കുള്ള ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷനായി ബന്ധപ്പെടുക
8594082294, 8590325095
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ജോസ് SVD 7249037559