January 23, 2025
News

ഡോൺ ബോസ്കോ വടുതലോത്സവം സെപ്റ്റബര്‍ 13 മുതൽ 16 വരെ

  • September 12, 2024
  • 1 min read
ഡോൺ ബോസ്കോ വടുതലോത്സവം സെപ്റ്റബര്‍ 13 മുതൽ 16 വരെ

വടുതല: കാൽ നൂറ്റണ്ടിലേറെയായി വടുതല ഡോണ്‍ ബോസ്കോ യുവജനകേന്ദ്രം നടത്തി വരുന്ന വടുതലോത്സവം സെപ്റ്റബര്‍ 13ന്‌ വൈകിട്ട്‌ 5 മണിക്ക് വിളംബര ജാഥയോടുകുടി ആരംഭിക്കുന്നു.

ഉത്രാട ദിനമായ 14ന്‌ രാവിലെ 10ന്‌ സ്നേഹസ്പര്‍ശം. ഉച്ചക്ക്‌ 2 മണിക്ക്‌ കെ.ഏ. ജോര്‍ജ്ജ്‌ മാസ്റ്റർ മെമ്മോറിയല്‍ അഖില കേരളാ പൂക്കളമത്സരം, കാനാട്ടു ആന്റണി മെമ്മോറിയല്‍ പൂക്കളമത്സരം. വൈകിട്ട് 5ന് അഖില കേരള വടംവലി മത്സരം.

തിരുവോണ ദിനമായ 15ന് രാവിലെ 7.30 ന്‌ ദിവ്യബലി’, 10.30ന് നാടന്‍ കളികള്‍ വൈകിട്ട്‌ 4.30 ന്‌ വടുതല പാലത്തില്‍ നിന്നും സാംസ്ലാരിക ഘോഷയാത്ര, രാത്രി 3ന് പാലാ സൂപ്പര്‍ബീറ്റ്‌സ് അവതരിപ്പിക്കുന്ന സംഗീത നിശ. 16ന് വൈകീട്ട് കളരിപ്പയറ്റ്‌, 7ന് മെഗാതിരുവാതിര, 7.30ന് കൈകൊട്ടിക്കളി, 8ന് മലയാളി മങ്കമത്സരം.

കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാസാംസ്‌കാരിക കൂട്ടായ്മയുടെ മഹാസംഗമത്തിന്റെ വേദിയാകുന്ന ഡോണ്‍ ബോസ്‌കോ വടുതലോത്സവം 16ന് സമാപിക്കും. ഡയറക്ടര്‍ ഫാ. ഗില്‍ട്ടന്‍ റോഡ്രിക്സ് SDB, ജനറല്‍ സെക്രട്ടറി സി. ജെ. ജോര്‍ജ്‌, ജനറല്‍ കണ്‍വീനര്‍ ആന്‍റണി വിപിന്‍, ഫിനാന്‍സ്‌ കണ്‍വീനര്‍ സാന്റി ശങ്കൂരിക്കൽ, പബ്ലിസിറ്റി കണ്‍വീനര്‍ ഗോഡ്വിന്‍ റോഡ്രിക്സ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

About Author

കെയ്‌റോസ് ലേഖകൻ