മോൺ. ജോർജ് കുരുക്കൂർ അന്തരിച്ചു
കൊച്ചി: ദീർഘകാലം പിഒസി ജനറൽ എഡിറ്ററും ഔദ്യോഗിക സഭാപ്രബോധനങ്ങളുടെ വിവർത്തകനും ചരിത്രകാരനും ബഹുഭാഷാ പണ്ഡിതനും പ്രശസ്ത എഴുത്തുകാരനുമായിരുന്ന മോൺ. ജോർജ് കുരുക്കൂർ അന്തരിച്ചു. കോതമംഗലം രൂപതാംഗം ആയിരുന്ന അദ്ദേഹം മൂവാറ്റുപുഴ വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.
മൃതസംസ്കാരം നാളെ (സെപ്റ്റംബർ 11 ബുധനാഴ്ച) ഉച്ചകഴിഞ്ഞു 2ന് മാറാടി സെന്റ് ജോർജ് ദൈവാലയത്തിൽ ആരംഭിക്കുന്നതാണ്. ബഹു. ജോർജ് അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.