ഒരു ചെറിയ നിർദ്ദേശം – ഡോ. മിഥുൻ പോൾ
പ്രിയപ്പെട്ടവരെ,
നാം പ്രാർത്ഥന മാസമായി ആചരിക്കുന്ന ഈ സെപ്റ്റംബറിൽ നിങ്ങൾ എല്ലാവരും PUSH CHALLENGE നെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും ദിവ്യകാരുണ്യ നാഥന്റെ മുൻപിൽ മധ്യസ്ഥ പ്രാർത്ഥനയ്ക്കായി മാറ്റിവയ്ക്കാൻ സെപ്റ്റംബർ മാസത്തിലെ ഒരു ദിവസം തിരഞ്ഞെടുത്തിട്ടുണ്ട് എന്നും പ്രതീക്ഷിക്കുന്നു.
ഒരു ചെറിയ നിർദ്ദേശം: നിങ്ങൾ ഈ മാസം നിങ്ങളുടെ ഹൗസ് ഹോൾഡ് ഗാതറിങ്ങുകൾ, പ്രയർ മീറ്റിംഗുകൾ, ടീം മീറ്റിംഗുകൾ എന്നിങ്ങനെ ഏതെങ്കിലും കൂട്ടായ്മകൾ നടത്തുമ്പോൾ അതിൽ പങ്കെടുക്കുന്ന എല്ലാ ജീസസ് യൂത്തും ഇതുവരെ PUSH CHALLENGE ഫോം പൂരിപ്പിച്ചിട്ടില്ലെങ്കിൽ അവരും കൂടി രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. അതോടൊപ്പം, നമ്മുടെ മുന്നേറ്റത്തിൽ നടക്കാനിരിക്കുന്ന Listening to the movement എന്ന പ്രക്രിയയുടെ പ്രാധാന്യം വിശദീകരിക്കാൻ കുറച്ച് സമയം മാറ്റിവയ്ക്കുവാനും ശ്രദ്ധിക്കുമല്ലോ.
SIGN UP at: http://ojes.us/push
https://jesusyouth.org/push/
സ്നേഹത്തോടെ
മിഥുൻ പോൾ