സെമിനാരി വിദ്യാർത്ഥി പുഴയിൽ വീണ് മരിച്ചു
മഹാരാഷ്ട്ര: കല്യാൺ സീറോമലബാർ രൂപതയുടെ കീഴിലുള്ള സാവന്തവാടി രൂപതാ സെമിനാരി വിദ്യാർത്ഥി ബ്രദർ നോയൽ ഫെലിക്സ് തെക്കേക്കര പുഴയിൽ വീണ് മരിച്ചു. റീജൻസി ചെയ്യുകയായിരുന്ന ബ്രദർ നോയൽ ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം വിമല ഗാർഡനിനുള്ളിലെ ചെറിയ പാലത്തിലെ ജലനിരപ്പ് കാണാൻ പോയതായിരുന്നു. പൊടുന്നനെയുണ്ടായ ശക്തമായ കാറ്റ് മൂലം കയ്യിൽ കരുതിയിരുന്ന കുട തലകീഴായി മറിയുകയും നിയത്രണം നഷ്ട്ടപ്പെട്ട് സമീപത്തെ ചെറിയ നദിയിലേക്ക് കാല് വഴുതി വീഴുകയും ചെയ്തു. രക്ഷാപ്രവർത്തകരും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കനത്ത ഒഴുക്ക് മൂലം അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല.
പോലീസും ഫയർഫോഴ്‌സും ചേർന്ന് രണ്ട് മണിക്കൂർ നീണ്ട തിരച്ചിൽ നടത്തിയാണ് നോയലിൻ്റെ മൃതദേഹം കണ്ടെടുത്തത്. ആവശ്യമായ പോലീസ് നടപടികൾക്കും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം മൃതദേഹം വിട്ടുകിട്ടി. മൃതസംസ്‌കാര ചടങ്ങുകൾ 04/09/2024 ബുധനാഴ്ച രാവിലെ മുംബൈയിലെ നെരൂളിൽ നടക്കും. നെരൂൾ ലിറ്റിൽ ഫ്‌ളവർ ഇടവക അംഗമാണ്. ബ്രദറിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.