ജീസസ് യൂത്തിൽനിന്നും വീണ്ടും ഒരു ദൈവവിളി കൂടി
തൃശൂർ: കർത്താവിന്റെ മുന്തിരിത്തോപ്പിലെ ശുശ്രൂഷക്കായി ജീസസ് യൂത്ത് കുടുംബത്തിൽ നിന്ന് ഇതാ ഒരു വൈദികൻകൂടി. സെപ്റ്റംബർ ഒന്ന് ഞായറാഴ്ച്ച തൃശൂർ അതിരൂപത കാവീട് സെന്റ് ജോസഫ് ഇടവകയിലെ കൊച്ചുമാത്യു-ലൂസി ദമ്പതികളുടെ ഏക മകൻ ജോസഫ് ചൂണ്ടൽ പൗരോഹിത്യം സ്വീകരിച്ചു. ഫരിദാബാദ് രൂപതക്കുവേണ്ടി മാർ കുരിയാക്കോസ് ഭരണികുളങ്ങര മെത്രാപ്പോലീത്തയുടെ കൈവയ്പുവഴിയാണ് ഡീക്കൻ ജോസഫ് ചൂണ്ടൽ തിരുപ്പട്ടം സ്വീകരിച്ചത്.
ജീസസ് യൂത്ത് തൃശ്ശൂർ സോണിലെ പാലയൂർ സബ്സോണിൽ സജീവ അംഗമായിരുന്ന ജോസഫ് ചുണ്ടൽ യുവജനപ്രേക്ഷിത പ്രവർത്തനങ്ങളിൽ തീക്ഷ്ണതയോടെ പ്രവർത്തിച്ചു വരികെയാണ് ദൈവവിളി ലഭിച്ച് സെമിനാരിയിൽ ചേരുന്നത്. 2015-17 കാലയളവിൽ പാലയൂർ സബ്സോൺ സർവീസ് ടീം മെമ്പർ ആയിരുന്നു. കേരള ജീസസ് യൂത്ത് നേതൃത്വം നൽകിയ JET (Junior Evangelization Training Program) എന്ന പരിശീലന പരിപാടി ജോസഫച്ചന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജീസസ് യൂത്തിന്റ ഏതു പരിപാടിയിലും ദീർഘനേരം മധ്യസ്ഥ പ്രാർത്ഥനാ മുറിയിൽ സമയം ചിലവഴിക്കാൻ അച്ചൻ തീക്ഷണത കാണിച്ചിരുന്നു.