ജീസസ് യൂത്ത് തൃശ്ശൂർ സോണൽ കൗൺസിൽ ആനിമേറ്റർ ഷാജൻ പി.ഡി രചനയും സംവിധാനവും ഈണവും നൽകിയ ‘ഈശോ ജീവന്റെ മൂല്യം’ പ്രകാശനം ചെയ്തു
എരുമപ്പെട്ടി: ജീസസ് യൂത്ത് തൃശ്ശൂർ സോണൽ കൗൺസിൽ ആനിമേറ്ററും എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളി ഇടവകാംഗവുമായ ഷാജൻ പി. ഡി രചനയും സംവിധാനവും ഈണവും നൽകിയ ഏറ്റവും പുതിയ ക്രിസ്ത്യൻ ഭക്തി ഗാനം ‘ഈശോ ജീവന്റെ മൂല്യം’ പ്രകാശനം ചെയ്തു. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ഇടവക വികാരി ഫാ. ജോഷി ആളൂരാണ് ഗാനം പ്രകാശനം ചെയ്തത്. സഹ വികാരി ഫാ. പ്രകാശ് പുത്തൂർ, ഡീക്കൻ സാൽവിൻ കണ്ണനായ്ക്കൽ, സിസ്റ്റർ ആൻസിലിൻ പൂവ്വത്തനം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജീസസ് യൂത്തിന്റെ നേതൃത്വ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ഷാജൻ ചേട്ടൻ 25 വർഷം മുൻപ് എരുമപ്പെട്ടി ഇടവകയിൽ ആരംഭിച്ച പ്രാർത്ഥനാ കൂട്ടായ്മ ഇപ്പോഴും വിജയകരമായി തുടരുന്നുണ്ട്. മുൻ വടക്കാഞ്ചേരി സബ്സോൺ കോ-ഓർഡിനേറ്ററായിരുന്നു. ഷാജൻ ചേട്ടൻ വലിയ ദൈവ പരിപാലന അനുഭവിച്ച ഒരു ആക്സിഡന്റിനു ശേഷം തിരിച്ചെത്തി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതകൂടി ഈ ഗാനത്തിന് ഉണ്ട്, അത് ഗാനത്തിന്റ വരികളെ അത്രമാത്രം ഹൃദയസ്പർശിയാക്കിയിട്ടുണ്ട്.
ഗാനാലാപനം – കെസ്റ്റർ
ഓർക്കസ്ട്രാ – സാബു വർഗീസ്
എഡിറ്റിങ് – ബിനിൽ ബാബു
ക്യാമറ – ജോയൽ എരനെല്ലൂർ
കോറസ് – പാരിഷ് കൊയർ എരുമപ്പെട്ടി.
വീഡിയോ കാണാം