ഉത്സവ് 2k24 ആരംഭിച്ചു
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്എംവൈഎമ്മന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കലോത്സവം “ഉത്സവ് 2K24 ” എസ്സ്. ബി. ഹൈ സ്കൂളിൽ ആരംഭിച്ചു അതിരൂപതാ പ്രസിഡന്റ് ജോയൽ ജോൺ റോയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ ഉത്സവ് 2K24 ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി പ്രസിഡന്റ് ലിന്റാ ജോഷി മാർഗ്ഗനിർദേശം നടത്തി. സഞ്ജയ് സതീഷ്, ജോസഫ് ജോർജ്, അമല ജോസഫ്, ക്രിസ്റ്റി കെ കുഞ്ഞുമോൻ, ജീവൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു. രണ്ടുഘട്ടങ്ങളായി നടത്തുന്ന കലോത്സവത്തിന്റെ അവതരണ മത്സരങ്ങൾ സെപ്റ്റംബർ 21ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും.