ഒമാനിലെ സെന്റ് ആന്റണീസ് ദൈവാലയം ‘Mission Awareness Program’ന് വേദിയായി
ഒമാൻ: ജീസസ് യൂത്ത് ഒമാൻ നാഷണൽ മിഷൻ ടീമിന്റെ നേതൃത്വത്തിൽ ഒമാനിലെ വടക്കൻ ബാറ്റിന പ്രവിശ്യയിലുള്ള സൊഹാർ സെന്റ് ആന്റണീസ് ദൈവാലയത്തിൽ ‘Mission Awareness Program’ നടത്തി. UAE യിൽ നിന്നുള്ള ബാജു മുട്ടത്തും, അലക്സും തങ്ങളുടെ മിഷൻ അനുഭവങ്ങൾ വിവരിച്ചു. Mission നെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടുകൾ സുമോൾ പയസും, കുടുംബമായി One Month Mission ന് പോയപ്പോൾ ലഭിച്ച ബോധ്യങ്ങൾ പയസ് തലക്കോട്ടൂരും പങ്കുവെച്ചു. ജീസസ് യൂത്തിന്റെ വിവിധങ്ങളായ മിഷൻ ആക്ടിവിറ്റികളെ കുറിച്ച് അലക്സ് ബെർണർഡും, ജെൻസൻ ആലപ്പാട്ടും, ജെയ്സൺ ജോസഫും വിവരിച്ചു.
മിഷൻ പ്രവർത്തനങ്ങളെ കൂടുതൽ അടുത്ത് മനസിലാക്കാൻ കഴിഞ്ഞുവെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. എഴുപതോളംപേർ സംബന്ധിച്ച പ്രോഗ്രാമിനൊടുവിൽ ഭൂരിഭാഗം ആളുകളും രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ജീസസ് യൂത്ത് മിഷൻ സംരംഭങ്ങളോടുള്ള തങ്ങളുടെ സഹായ-സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്തു. തുടർന്നുള്ള ആഴ്ചകളിൽ റൂവി, ഗാല, സലാല മുതലായ പാരിഷുകളിലും ‘Mission Awareness Program’ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്ന് ഒമാൻ മിഷൻ ടീം അറിയിച്ചു.