January 23, 2025
Jesus Youth News

ബംഗ്ലാദേശിൽ ആഭ്യന്തര കലാപം കൂടുതൽ രൂക്ഷമാകുന്നു; പലയിടങ്ങളിലും ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെയും അക്രമങ്ങൾ

  • August 6, 2024
  • 0 min read
ബംഗ്ലാദേശിൽ ആഭ്യന്തര കലാപം കൂടുതൽ രൂക്ഷമാകുന്നു; പലയിടങ്ങളിലും ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെയും അക്രമങ്ങൾ

ധാക്ക: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബംഗ്ലാദേശിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ആരംഭിച്ച കലാപം കൂടുതൽ സംഘർഷഭരിതമാകുന്നു. പ്രക്ഷോഭകാരികൾ ഹിന്ദു ക്രിസ്ത്യൻ മതവിഭാഗങ്ങളെ ചേരിതിരിഞ്ഞു ആക്രമിക്കുകയും ആരാധനാലയങ്ങൾക്കും വീടുകൾക്കും നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

ബംഗ്ലാദേശിലെ ജീസസ് യൂത്ത് അംഗം പങ്കുവെക്കുന്നത് ഇങ്ങനെയാണ്:

ഇപ്പോൾ ഞങ്ങളെല്ലാവരും ഏറെക്കുറെ സുരക്ഷിതരാണ്. എന്നിരുന്നാലും പ്രക്ഷോഭകർ ഇപ്പോഴും പൊതു ഇടങ്ങളിൽ കലാപം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ കൈയ്യിൽ ആയുധങ്ങളുമുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ ഇടക്കാല സർക്കാർ ഉണ്ടാക്കുമെന്ന് ചീഫ് ആർമി ഓഫീസർ പറഞ്ഞു. ഇപ്പോൾ രാഷ്ട്രപതിയാണ് രാജ്യം നയിക്കുന്നത്. ഒരുപക്ഷെ ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷം വീണ്ടും ഒരു തിരഞ്ഞെടുപ്പ് വന്നേക്കാം.

ഇപ്പോൾ വളരെയധികം ഭയപ്പാടിലാണ് ഞങ്ങളെല്ലാവരും കഴിയുന്നത്. ഇന്നലെ മുതൽ രാജ്യത്തുടനീളം ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കുനേരെയുള്ള അക്രമങ്ങൾക്ക് കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പള്ളികൾ, ക്ഷേത്രങ്ങൾ, അതിർത്തി പ്രദേശത്തെ ചില സ്ഥലങ്ങൾ ഉൾപ്പെടെ വ്യക്തികൾക്കും നേരെയും അക്രമങ്ങൾ സജീവമാണ്. അതിനാൽ ഞങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയും രാജ്യത്തിന്റെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.”

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 200ഓളം പേരുടെ മരണത്തിനിടയാക്കിയിരുന്നു. സംവരണം നടപ്പാക്കുന്നത് നിർത്തിവച്ചെങ്കിലും ഇതേവിഷയമടക്കം ഉന്നയിച്ചാണു പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം. അക്രമം പടർന്നതോടെ രാജ്യത്താകെ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങൾക്കും മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണങ്ങളുള്ളതിനാൽ ജീസസ്സ് യൂത്ത് അംഗങ്ങളുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നില്ല.

About Author

കെയ്‌റോസ് ലേഖകൻ