ദൈനംദിന വെല്ലുവിളികൾക്കിടയിലും സഹിഷ്ണുതയുള്ളവരാകാം; മീന കുമാരിയുടെ ജീവിതകഥ
നിരാശാജനകമായ സാഹചര്യങ്ങൾക്കിടയിലും സഹിഷ്ണുതയുടെ ഉത്തമ ഉദാഹരണമാണ് മീന കുമാരിയുടെ ജീവിതകഥ. അവളുടെ യാത്ര വിദ്യാഭ്യാസത്തിൻ്റെയും തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെയും ജീവിതത്തെ മാറ്റിമറിക്കുന്നതിൽ കമ്മ്യൂണിറ്റി പിന്തുണയുടെ ശക്തിയുടെ തെളിവുമായി നിലകൊള്ളുന്നു.
ജാർഖണ്ഡിലെ ലോധ്മ എന്ന ഗ്രാമത്തിൽ സാമ്പത്തികമായി താഴ്ന്ന ഒരു കുടുംബത്തിലാണ് മീന കുമാരി ജനിച്ചത്. മീനയുടെ കുട്ടിക്കാലം വളരെ പ്രയാസകരമായിരുന്നു. അവളുടെ മാതാപിതാക്കൾ ഇരുവരും HIV രോഗബാധിതരായിരുന്നു. അവളുടെ അച്ഛൻ 7000 രൂപ മാസവരുമാനത്തിന് മുംബൈയിൽ ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. എന്നാൽ, പെട്ടെന്ന് ആരോഗ്യനില വഷളായതോടെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനായി. ചിട്ടയായ മരുന്നും നല്ല ഭക്ഷണക്രമവും അദ്ദേഹത്തിൻ്റെ ആരോഗ്യം ക്രമേണ മെച്ചപ്പെടുത്തി. അദ്ദേഹത്തിൻ്റെ എച്ച്ഐവി നിലയെക്കുറിച്ച് അറിഞ്ഞപ്പോൾ കുടുംബം അവരെ അവഗണിക്കാൻ തുടങ്ങി.
CHAI (The Catholic Health Association of India) യുടെ നിർവഹണ പങ്കാളികളിൽ ഒരാളായ ജാർഖണ്ഡിലെ സ്നേഹദീപിൽ നിന്നുള്ള ഹോളി ക്രോസ് സന്യാസസമൂഹാംഗമായ സിസ്റ്റർ ബ്രിട്ടോ അവരുടെ വിഷമകരമായ സാഹചര്യം ശ്രദ്ധിക്കുകയും ഉടൻ നടപടി സ്വീകരിക്കുകയും ചെയ്തു. മീനയ്ക്കും സഹോദരി റാണിക്കും വരുമാനം ഉണ്ടാക്കാനുള്ള പരിശീലനങ്ങളിലൊന്നിൽ പങ്കെടുക്കാൻ സിസ്റ്റർ ബ്രിട്ടോ പ്രചോദനം നൽകി. അതോടൊപ്പം മീന തൻ്റെ വിദ്യാഭ്യാസവും തുടർന്നു. ബാഗ് നിർമ്മാണ പരിശീലനം അവരുടെ കുടുംബത്തിന് ഒരു അനുഗ്രഹമായി മാറി. ഇത് അവരുടെ പ്രാഥമിക വരുമാന മാർഗ്ഗമായി മാറി. കഷ്ടപ്പെട്ട് സമ്പാദിച്ച ഈ പണം മീനയെ അവളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാനും അനുജത്തിമാരെ സഹായിക്കാനും ഉപകരിച്ചു. സഹോദരിമാരുടെ പരിചരണത്തിൽ സ്വാധീനം ചെലുത്തിയ മീന നഴ്‌സ് ആവാൻ ആഗ്രഹിച്ചു. സിസ്റ്റർ.ബ്രിട്ടോയുടെ സഹായത്തോടെ, കോഡെർമയിലെ എഫ്‌സിസി സിസ്റ്റേഴ്‌സ് ഹോസ്പിറ്റലിൽ നിന്ന് എ.എൻ.എം നഴ്‌സിംഗ് കോഴ്‌സ് പൂർത്തിയാക്കി, ഇപ്പോൾ തർവയിലെ ഹോളി ക്രോസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. സിസ്റ്റർ.ബ്രിട്ടോയുടെയും ടീമിൻ്റെയും പിന്തുണയോടെ, മീനയുടെ ഇളയ സഹോദരങ്ങൾക്ക് സർക്കാർ സ്‌കോളർഷിപ്പ് സ്കീം നേടാൻ സാധിച്ചു. ഇത് അവരുടെ വിദ്യാഭ്യാസത്തിനും മറ്റും പ്രയോജനപ്പെടുത്താൻ സാധിച്ചു.
ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകാതിരിക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മളിൽ പലരും. നമ്മുടെ ദൈനംദിന വെല്ലുവിളികൾക്കിടയിൽ നാം എത്രമാത്രം സഹിഷ്ണുതയുള്ളവരാണ്? എപ്പോഴാണ് നമ്മൾ അവസാനമായി ഒരാളെ പ്രത്യാശയിലേക്ക് കൈപിടിച്ച് നടത്താൻ സഹായിച്ചത്?
ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളിൽ CHAI (The Catholic Health Association of India) ഇടപെടുന്ന നൂറുകണക്കിന് ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.