അമേരിക്കയിലെ ജീസസ് യൂത്ത് അംഗങ്ങൾ അവതരിപ്പിച്ച മ്യൂസിക്കൽ ഡ്രാമ നവമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

ഹൗസ്റ്റൺ: പുതിയ ലോകത്തിന്റെ പ്രലോഭനങ്ങളെയും അതിൽനിന്നുള്ള അതിജീവനത്തെയുമെല്ലാം പ്രമേയമാക്കി അമേരിക്കയിലെ ഹൗസ്റ്റണിൽ ജീസസ് യൂത്ത് അംഗങ്ങളായ യുവാക്കൾ അവതരിപ്പിച്ച ‘Power of Prayer’ എന്ന മ്യൂസിക്കൽ ഡ്രാമ നവമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഊർജസ്വലരായി പ്രവർത്തിക്കേണ്ട യുവാക്കൾ പലതരം പ്രലോഭനത്തിന് വഴങ്ങുമ്പോൾ ഒരു കുടുംബത്തിന്റെ പ്രാർത്ഥന ദൈവിക ഇടപെടൽ ആവശ്യപ്പെടുന്നു. മാതാവ് മറിയം അവതരിക്കുകയും തുടർന്ന് ഇരുട്ടിനെ തോൽപ്പിക്കുകായും യുവാക്കൾക്ക് മോചനം ലഭിക്കുകയും ചെയ്യുന്നു.
പതിനൊന്നു മിനുട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വമായ കലാപ്രകടനത്തിന് നേതൃത്വം നൽകിയതും അവതരിപ്പിച്ചതുമെല്ലാം ഹൗസ്റ്റണിലെ ഒരുപറ്റം യുവാക്കളാണ്.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക https://youtu.be/1GaIJE5B7Ds