ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ജൂലൈ മാസത്തിലെ ഹൗസ്‌ഹോൾഡ് സംഘടിപ്പിച്ചു
ഇരിഞ്ഞാലക്കുട: ഇവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു” എന്ന മാർക്കോസ് സുവിശേഷകന്റെ തിരുവചനം ഹൃദയത്തിൽ സ്വീകരിച്ചു ഇരിഞ്ഞാലക്കുട ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ “ഇരിഞ്ഞാലക്കുട, ചാലക്കുടി, മാള സബ്‌സോണുകളിൽ ഹൗസ്‌ഹോൾഡ് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട സബ്സോൺ സെന്റ് തോമസ് കത്തീഡ്രലിലും, ചാലക്കുടി സബ്സോൺ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിലും, മാള സബ്സോൺ കുണ്ടൂർ അമലോത്ഭവമാതാവിന്റെ ദൈവാലയത്തിലുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രൈസ് വർഷിപ്, ഗെയിംസ്, ആക്ഷൻ സോങ്, ടെസ്റ്റിമണി തുടങ്ങിയ പരിപാടികളിൽ 120ൽ പരം ജീസസ് യൂത്ത് അംഗങ്ങൾ പങ്കെടുത്തു.