January 23, 2025
News Youth & Teens

സാങ്കേതിക മികവിനൊപ്പം മനുഷ്യത്വവും ഉള്ളവരാകണം എഞ്ചിനീയര്‍മാര്‍

  • July 9, 2024
  • 0 min read
സാങ്കേതിക മികവിനൊപ്പം മനുഷ്യത്വവും ഉള്ളവരാകണം എഞ്ചിനീയര്‍മാര്‍

തൃശൂര്‍: മനുഷ്യത്വവും സാങ്കേതിക മികവും ഉള്ളവരാകണം എഞ്ചിനീയര്‍മാരെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. കൊടകര സഹൃദയ ഓട്ടോണമസ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഡിടിഇ ഡയറക്ടര്‍ ഡോ. ഷാലിജ് പി.ആര്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ആന്റോ ചുങ്കത്ത്, ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിച്ചന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, മഞ്ഞിലാസ് ഫുഡ്‌സ് ചെയര്‍മാന്‍ വിനോദ് മഞ്ഞില, മാനേജര്‍ മോണ്‍. വില്‍സന്‍ ഈരത്തര, ജോയിന്റ് ഡയറക്ടര്‍ ഡോ. സുധ വളവി എന്നിവര്‍ പ്രസംഗിച്ചു. മികച്ച കമ്പനികളില്‍ പ്ലേസ്‌മെന്റ് നേടിയവര്‍ക്കുള്ള ഓഫര്‍ ലെറ്ററുകളും ചടങ്ങിൽ വിതരണം ചെയ്തു.

About Author

കെയ്‌റോസ് ലേഖകൻ