ജീസസ് യൂത്ത് യു.എ.ഇ. നാഷ്ണൽ ഫാമിലി ടീമിനും യൂത്ത് ടീമിനും പുതിയ നേതൃത്വം
യു.എ.ഇ: ജീസസ് യൂത്ത് യു.എ.ഇ. നാഷ്ണൽ ഫാമിലി ടീമിന്റെയും യൂത്ത് ടീമിന്റെയും പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ജുലൈ 7ന് മുസഫ സെന്റ് പോൾസ് ദൈവാലയത്തിൽ വെച്ചു ജീസസ് യൂത്ത് നാഷണൽ കൗൺസിൽ ചാപ്ലിൻ റവ. ഫാ. പീറ്റർ പിഎ OFM CAP കാർമികത്വം വഹിച്ച വിശുദ്ധ കുർബാന മദ്ധ്യേ പുതിയ അംഗങ്ങൾ ചുമതല ഏറ്റെടുത്തു.
യൂത്ത് ടീമിന്റെ കോർഡിനേറ്ററായി സ്റ്റെഫിൻ വർഗീസും അസി. കോർഡിനേറ്ററായി റോഹൻ റോയ് തരകനും തെരഞ്ഞെടുക്കപ്പെട്ടു. ഫാ. പീറ്റർ പിഎ OFM CAP (ചാപ്ലയിൻ), ജോബി വി കെ (ആനിമേറ്റർ), ജോസ് തോമസ്, ഡെറിക് ഡേവിഡ്, ജുനോ ജോർജ് എന്നിവരാണ് മറ്റു അംഗങ്ങൾ.
ഫാമിലി ടീമിന്റെ കോർഡിനേറ്റർമാരായി വിനോദ്-അഞ്ചു ദമ്പതികളും, അസി. കോർഡിനേറ്റർമാരായി സുബിൻ-ഷഹന ദമ്പതികളും തെരഞ്ഞെടുക്കപ്പെട്ടു. ഫാ. പീറ്റർ പിഎം OFM CAP (ചാപ്ലയിൻ), തോമസ് കൊമ്പൻ-ബിന്നി ദമ്പതികൾ (ആനിമേറ്റർ), ജസ്റ്റിൻ-ലിഞ്ജു, പോൾ-ജൂബി എന്നീ ദമ്പതികളാണ് മറ്റു അംഗങ്ങൾ.
അടുത്ത മൂന്ന് വർഷത്തേക്ക് പ്രസ്ഥാനത്തെ ആത്മാർത്ഥമായി സേവിക്കാൻ സ്വയം പ്രതിജ്ഞാബദ്ധരാകാനും പ്രസ്ഥാനത്തെ അചഞ്ചലമായ വിശ്വാസത്തോടെ സേവിക്കാനും ഫാ. പീറ്റർ പുതിയ നേതൃത്വത്തെ ഉദ്ബോധിപ്പിച്ചു.