ക്ലേശങ്ങളില്‍ വിമുഖരാകാതെ ധീരതയോടെ മുന്നേറണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കുറവിലങ്ങാട്: കാലഘട്ടത്തിന്റെ ക്ലേശങ്ങളില്‍ വിമുഖരാകാതെ ദൈവകൃപയിലാശ്രയിച്ച് ധീരതയോടെ മുന്നേറണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മർത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന ദേവാലയത്തില്‍ സഭാദിനാചരണം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെട്ട പ്രവര്‍ത്തിക്കാന്‍ കഴിയണം. കാലത്തിനും ദേശത്തിനും അനുസൃതമായി പ്രേഷിതപ്രഘോഷണം നടത്തണം. ഇതരമതങ്ങളോട് സൗഹാര്‍ദം പുലര്‍ത്തി സുവിശേഷ ദൗത്യം നടത്തണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനമായ വിശുദ്ധ കുര്‍ബാന, ലഭിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ക്കനുസൃതമായി അര്‍പ്പിക്കണം. മാര്‍ത്തോമ്മാ പാരമ്പരൃത്തോടു ചേര്‍ന്ന് വിശ്വാസത്തിന്റെ വളര്‍ച്ച നടന്ന കുറവിലങ്ങാട് ഭാഗ്യവതിയാണെന്നും കര്‍ദിനാള്‍ പറഞ്ഞു. എസ്‌എംവൈഎം യൂണിറ്റിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ചെറുപുഷ്പ മിഷന്‍ലീഗ് കര്‍മ്മരേഖ പ്രകാശനവും കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.
ആർച്ചുപ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. പോള്‍ കുന്നുംപുറത്ത്, മർത്ത്മറിയം വിശ്വാസപരി ശീലനകേന്ദ്രം ഹെഡ്മാസ്റ്റര്‍ ഡോ. റെന്നി ആശാരിപറമ്പില്‍, കെസിവൈഎം സംസ്ഥാന ദ്രഷറര്‍ ഡിപിന്‍ ഡൊമിനിക്ക് വാഴപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.