January 23, 2025
News

ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ അറിയിച്ചുള്ള നിവേദനം മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചു

  • July 6, 2024
  • 0 min read
ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ അറിയിച്ചുള്ള നിവേദനം മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചു

ചങ്ങനാശേരി: ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കളും ആവശ്യങ്ങളും അറിയിച്ചുള്ള ചങ്ങനാശേരി അതിരൂപത സമിതിയുടെ നിവേദനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബി. അബ്‌ദുറഹ്‌മാൻ എന്നിവർക്ക് സമർപ്പിച്ചു. കേരളത്തിലെ ക്രൈസ്‌തവ സമൂഹം വളരെ പ്രതീക്ഷയോടെ കണ്ട ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക, റിപ്പോർട്ട് നിർദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി ക്രൈസ്‌തവ സഭാ സമൂഹങ്ങളുമായി ചർച്ച ചെയ്‌തു നടപ്പിലാക്കുക, മാർത്തോമാശ്ലീഹായുടെ ഓർമ്മദിനമായ ജൂലൈ മൂന്ന് എല്ലാ വർഷവും പൊതുഅവധിയായി പ്രഖ്യാപിക്കുക, ശനിയാഴ്ച ദിവസങ്ങൾ പ്രവൃത്തിദിനം ആക്കുവാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അതിരൂപത സമിതി സമർപ്പിച്ച നിവേദനത്തിലുള്ളത്.

അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, ജാഗ്രത സമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, കത്തോലിക്ക കോൺഗ്രസ് ഓഫീസ് ചാർജ് സെക്രട്ടറി ജിനോ ജോസഫ് കളത്തിൽ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്. ജോബ് മൈക്കിൾ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.

About Author

കെയ്‌റോസ് ലേഖകൻ