January 23, 2025
News

ഫാ. സ്റ്റാൻ സ്വാമി മനുഷ്യാവകാശങ്ങള്‍ക്കായി എരിഞ്ഞസ്തമിച്ച മഹാത്യാഗി: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

  • July 6, 2024
  • 0 min read
ഫാ. സ്റ്റാൻ സ്വാമി മനുഷ്യാവകാശങ്ങള്‍ക്കായി എരിഞ്ഞസ്തമിച്ച മഹാത്യാഗി: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: നീതിയുടെ പോരാട്ട ഭൂമിയിലെ നിര്‍ഭയനായ പോരാളി ഫാ. സ്റ്റാന്‍ സ്വാമി ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി എരിഞ്ഞസ്തമിച്ച മഹാത്യാഗിയാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ബിഷപ് ഹൗസില്‍ സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അധഃസ്ഥികരുടെ പക്ഷംചേര്‍ന്ന ആ മനുഷ്യസ്‌നേഹി നന്മനിറഞ്ഞ മനസുകളില്‍ നീതിസൂര്യനായി എന്നും ജ്വലിച്ചുനില്‍ക്കുമെന്നും ബിഷപ് വടക്കുംതല പറഞ്ഞു. കെഎല്‍സിഎ രൂപത പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മോണ്‍. ക്ലാരന്‍സ് പാലിയത്ത്, രൂപത കെ എല്‍സിഎ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, രൂപത പ്രോക്യുറേറ്റര്‍ ഫാ. ജോര്‍ജ്ജ് പൈനാടത്ത്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ഫാ. വിപിന്‍ വില്യം, രൂപത ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ്, കെഎല്‍സിഡബ്യൂഎ സംസ്ഥാന പ്രസിഡന്റ് ഷെര്‍ലി സ്റ്റാന്‍ലി, ഫ്രാന്‍സിസ് അലക്സ്, ജോയ്‌സി മെനെസസ്, കെ.എച്ച് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

About Author

കെയ്‌റോസ് ലേഖകൻ