ജൂൺ മാസത്തെ ‘Familiya’ സംഘടിപ്പിച്ചു
ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട സോൺ ജീസസ് യൂത്ത് ഫാമിലി സ്ട്രീമിന്റെ ഒത്തുചേരൽ ‘Familiya’ ജൂൺ 30, ഞായറാഴ്ച്ച വൈകുന്നേരം 5.30 മുതൽ 9 മണി വരെ ആളൂർ BLM ൽ വെച്ച് സംഘടിപ്പിച്ചു. മിഷനെ പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു ഈ മാസത്തെ ‘familiya’ യുടെ ലക്ഷ്യം. മിഷൻ പ്രവർത്തനങ്ങളിലേർപ്പെട്ട കുടുംബങ്ങളുടെ അനുഭവങ്ങൾ കേൾക്കുവാനും, Outside mission നെ കുറിച്ചുള്ള പ്രാധാന്യങ്ങൾ മനസിലാക്കാനും ‘familiya’ സഹായകരമായി.
ഏപ്രിൽ-മെയ് മാസങ്ങളിൽ ഇരിഞ്ഞാലക്കുട സോണിൽ നിന്നും മിഷൻ പ്രവർത്തനത്തിനായി ഇന്ത്യയുടെ പല സ്ഥലങ്ങളിലേക്ക് പോയ രാജൻ & നിമ്മി, മനീഷ് & അനു, ജാക്സ്ൺ & ആൻസി, ഡിലോയ് & ജൂലി, ശ്രീ. സിനോജ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. ശ്രീ. വിൻസെന്റ് ഒത്തുചേരലിന് നേതൃത്വം നൽകി.
ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ഡയറക്ടർ ഫാ. ജോയൽ ചെറവത്തൂർ, ആനിമേറ്റർ സി. ഫ്ളോറെറ്റ് എന്നിവരും Kids മിനിസ്ട്രി, മ്യൂസിക് ടീം, മിഷൻ ടീം അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.