January 23, 2025
Jesus Youth Youth & Teens

‘Elysian’ യൂത്ത് ഗാതറിംഗ് നടത്തി

  • July 1, 2024
  • 1 min read
‘Elysian’ യൂത്ത് ഗാതറിംഗ് നടത്തി

തൃശൂർ: ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റ നേതൃത്വത്തിൽ മൂവാറ്റുപുഴ സീറോ മലങ്കര രൂപതയിലെ MCYM രൂപതാ-മേഖല നേതൃത്വങ്ങൾക്കായി യുവജന ദിവ്യകാരുണ്യ വർഷത്തോടനുബന്ധിച്ച്‌ Elysian എന്ന പേരിൽ രണ്ടു ദിവസത്തെ യൂത്ത് ഗാതറിങ് നടത്തി. പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ ജൂൺ 29,30 തിയ്യതികളിലായാണ് ഗാതറിംഗ് സംഘടിപ്പിച്ചത്.

മൂവാറ്റുപുഴ രൂപതാധ്യക്ഷൻ റവ. ഡോ. യൂഹന്നാൻ മാർ തിയോഡോഷ്യസ്, മൂവാറ്റുപുഴ MCYM ഡയറക്ടർ ഫാ. ക്ലീറ്റസ് എന്നിവർ വി. ബലിയർപ്പിക്കുകയും തുടർന്ന് കർമ്മപദ്ധതിയുടെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. ജീസസ് യൂത്ത് റിസോഴ് പേർസൺസായ സി. പി. ജോസഫ്, ജോബി ടി. എ. എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. MCYM മൂവാറ്റുപുഴ രൂപത പ്രസിഡന്റ് അഡ്വ. അജിൻ കുര്യാക്കോസ് സന്നിഹിതനായിരുന്നു. ജീസസ് യൂത്ത് ടാലന്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന ദിവ്യകാരുണ്യ ആരാധന, പ്രെയ്‌സ് & വർഷിപ്പ്, ആക്ഷൻ സോങ്ങുകൾ, വിവിധ ആകറ്റിവിറ്റികൾ എന്നിവയിലൂടെ പങ്കെടുത്ത മലങ്കര കത്തോലിക്കാ യൂത്ത് മൂവേമെന്റിലെ യുവജനങ്ങൾക്ക് ‘Elysian’ യൂത്ത് ഗാതറിംഗ് ആത്മീയതയുടെ നവ്യാനുഭവമായി മാറി.

About Author

കെയ്‌റോസ് ലേഖകൻ