January 23, 2025
News Youth & Teens

കൊല്ലം രൂപതയുടെ മഹാ യുവജന സംഗമത്തിന് അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കൂ… ആകർഷകമായ സമ്മാനങ്ങൾ നേടൂ…

  • June 28, 2024
  • 1 min read
കൊല്ലം രൂപതയുടെ മഹാ യുവജന സംഗമത്തിന് അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കൂ… ആകർഷകമായ സമ്മാനങ്ങൾ നേടൂ…

കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുള്ള ക്രൈസ്തവ യുവത്വം എന്ന യുവജന വർഷ ആപ്തവാക്യം നെഞ്ചിലേറ്റി യുവജനവർഷമായി ആഘോഷിക്കുന്ന ഈ വേളയിൽ കൊല്ലം രൂപത യുവജന കമ്മീഷൻ രൂപതയിലെ യുവജനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന മഹാ യുവജന സംഗമത്തിന് വേദിയൊരുക്കുകയാണ്. രൂപത യുവജന കമ്മീഷൻ അണിയിച്ചൊരുക്കുന്ന സംഗമത്തിന് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം.

നിർദ്ദേശങ്ങൾ:

👉യുവജന വർഷത്തോടനുബന്ധിച്ച് കൊല്ലം രൂപത യുവജന കമ്മീഷൻ അണിയിച്ചൊരുക്കുന്ന യുവജന സംഗമത്തിനാണ് നിങ്ങൾ പേര് നിർദ്ദേശിക്കേണ്ടത്
👉ഒരു വ്യക്തിക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ സാധിക്കു
👉നിർദ്ദേശിക്കുന്ന വ്യക്തിയുടെ മുഴുവൻ പേരും, ഇടവകയും, മൊബൈൽ നമ്പറും, ഫെറോനയുടെ പേരും, നിങ്ങൾ നിർദ്ദേശിച്ച പേരിന്റെ അർത്ഥവും വ്യക്തമായി പറഞ്ഞിരിക്കണം, അല്ലാത്തവ പരിഗണിക്കുന്നതല്ല.
👉പേരുകൾ നിങ്ങൾക്ക് QR CODE സ്കാൻ ചെയ്ത് Google Form വഴിയും താഴെക്കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയും നൽകാവുന്നതാണ്.
https://forms.gle/86PscUY76w1VJQ2a8

👉തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് ആകർഷണമായ സമ്മാനം നൽകുന്നതായിരിക്കും.
👉പേര് നിർദ്ദേശിക്കേണ്ട അവസാന തിയതി 30 ജൂൺ 2024

About Author

കെയ്‌റോസ് ലേഖകൻ