ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ‘Glory: A Talent Hunt’ സംഘടിപ്പിച്ചു
പരിയാരം: ഇരിഞ്ഞാലക്കുട ജീസസ് യൂത്ത് ടാലെന്റ്റ്സ് മിനിസ്ട്രിയുടെ ഭാഗമായി തിയറ്റർ, മ്യൂസിക്, മീഡിയ എന്നീ ടീമുകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ജീസസ് യൂത്ത് അംഗങ്ങളുടെ ഒരു ഒത്തുകൂടൽ Glory : A Talent Hunt പരിയാരത്ത് വെച്ച് സംഘടിപ്പിച്ചു. മ്യൂസിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രെയ്‌സ് & വർഷിപ്പോടെയാണ് ഒത്തുകൂടൽ ആരംഭിച്ചത്. തുടർന്ന് തൃശൂർ അതിരൂപത കലാസദൻ ഡയറക്ടർ ഫാ. ഫിജോ ആലപ്പാടൻ (കടുക് സീരീസ്) ക്ലാസ്സുകൾ നയിച്ചു. 45 ഓളം അംഗങ്ങൾ ഒത്തുകൂടലിൽ പങ്കെടുത്തു. ടാലെന്റ്സ് മിനിസ്ട്രി സോണൽ കൌൺസിൽ ഇൻചാർജ് സജു ദേവസ്സി നന്ദി പറഞ്ഞു.