January 23, 2025
News

കെയ്‌റോസ് കോൺക്ലേവ് 24 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

  • June 26, 2024
  • 1 min read
കെയ്‌റോസ് കോൺക്ലേവ് 24 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

എറണാകുളം: കെയ്‌റോസ് കോൺക്ലേവ് 24ന്റെ പോസ്റ്റർ പ്രകാശനം കെയ്‌റോസ് മീഡിയ ഡയറക്റ്റർ ഡോ. ചാക്കോച്ചൻ ഞാവള്ളിൽ ജീസസ് യൂത്ത്‌ എറണാകുളം കൗൺസിൽ ചാപ്ലിൻ ഫാ. മനോജ് വർഗീസിന് നൽകികൊണ്ട് നിർവഹിച്ചു. ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസിൽ നടന്ന ചടങ്ങിലാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. സാജൻ സി.എ, ആന്റോ എൽ. പുത്തൂർ, സ്മിത ജോസ്, ലീന ഷാജു, ടാനിയ ജോസൻ, എബി തോമസ്, കെ. ടി. ഷാൻ എന്നിവർ പങ്കെടുത്തു.

ജൂലായ് 20 ശനിയാഴ്ചയാണ് കെയ്‌റോസ് കോൺക്ലേവ്. ഇത് രണ്ടാം തവണയാണ് കെയ്‌റോസ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. മാധ്യമ രംഗത്തെ തെരെഞ്ഞെടുക്കപെട്ടവരും വിദ്യാർത്ഥികളുമടക്കം 250 പേരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. മനോരമ ന്യൂസ് ഡയറക്റ്റർ ജോണി ലൂക്കോസ് വിഷായാവതരണം നടത്തും. തുടർന്നുള്ള ചർച്ചകളിൽ മാധ്യമരംഗത്തെ പ്രമുഖർ പങ്കെടുക്കും. കെയ്‌റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന നീൽ ലോസാനോയുടെ Abba’s Heart എന്ന പ്രശസ്ത പുസ്തകത്തിന്റെ മലയാളം പരിഭാഷയായ ‘അബ്ബായുടെ ഹൃദയം’ കോൺക്ലേവിൽ പ്രകാശനം ചെയ്യും. അങ്കമാലി കറുകുറ്റി അസീസി ശാന്തി കേന്ദ്രയിലാണ് ഈ വർഷവും കോൺക്ലേവ് നടക്കുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ +91 8281446255 എന്ന നമ്പറിൽ ബന്ധപ്പെടുക.

About Author

കെയ്‌റോസ് ലേഖകൻ