കിറ്റ്സിൽ തൊഴിലധിഷ്ഠിത ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾ പഠിക്കാം
തയാറാക്കിയത് : ഡോ.ഡെയ്സൻ പാണേങ്ങാടൻ
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി. പ്രഫസർ
daisonpanengadan@gmail.com
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസി (കിറ്റ്സ്)-ലെ ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഹോസ്പിറ്റാലിറ്റി, അന്താരാഷ്ട്ര ട്രാവൽ, ടൂറിസം, ഏവിയേഷൻ എന്നീ മേഖലകളിലാണ് പഠനാവസരമുള്ളത്. രാജ്യത്തിനകത്തും പുറത്തും നിരവധി തൊഴിൽസാധ്യതകളുള്ള വിവിധ പി.ജി., ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളാണ് കിറ്റ്‌സിലുള്ളത്. കിറ്റ്സിന്റെ തിരുവനന്തപുരം, മലയാറ്റൂർ, തലശ്ശേരി കേന്ദ്രങ്ങളിൽ കോഴ്സുകളുണ്ട്.
സവിശേഷതകൾ
പഠനത്തോടൊപ്പം അംഗീകൃത ആഡ്-ഓൺ കോഴ്സുകളും വിദേശഭാഷാ കോഴ്സുകളും അയാട്ട കോഴ്സുകളും പഠിക്കാൻ ഇവിടെ സാധിക്കാം. കൂടാതെ ഓൺ ദ ജോബ് ട്രെയിനിങ്ങും വിവിധ സർക്കാർ-സ്വകാര്യ ഇവന്റുകളിൽ വൊളന്റിയർമാരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.
വിവിധ പ്രോഗ്രാമുകൾ
1. എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം
50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/സിമാറ്റ്/കാറ്റ് പരീക്ഷയിലെ സ്കോറുമുള്ളവർക്ക് ജൂലായ് 15 വരെ അപേക്ഷിക്കാവുന്നതാണ്.
2. പി.ജി. ഡിപ്ലോമ
a)പബ്ലിക് റിലേഷൻ ഇൻ ടൂറിസം
b)ഡിജിറ്റൽ മാർക്കറ്റിങ്
c)ഏവിയേഷൻ & ടൂറിസം മാനേജുമെന്റ്
അടിസ്ഥാനയോഗ്യത:ബിരുദം
3. ഡിപ്ലോമ
a)ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്
b)എയർപോർട്ട് ഓപ്പറേഷൻ
c)ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്
അടിസ്ഥാനയോഗ്യത:പ്ലസ്‌ടു
4. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫുഡ് പ്രൊഡക്‌ഷൻ
അടിസ്ഥാനയോഗ്യത: എസ്.എസ്.എൽ.സി.
5. അയാട്ടയുടെ വിവിധ ഡിപ്ലോമ കോഴ്സുകൾ
പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ജൂൺ 30 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
www.kittsedu.org