പാലാ രൂപതാ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ
പാലാ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പാലാ രൂപതയിൽ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിവിധ സംരംഭങ്ങളിൽ തൊഴിലവസരം.
മുണ്ടുപാലം സ്റ്റീൽ ഇന്ത്യ കാമ്പസിലാരംഭിക്കുന്ന അഗ്രോ ഇൻഡസ്ട്രീയൽ പാർക്കിലെ സാൻതോം ഫുഡ് പ്രൊസസിങ്ങ് യൂണിറ്റിലേക്ക് ഹോട്ടൽ മാനേജ്മെന്റ്, ഫുഡ് ടെക്നോളജി രംഗത്ത് വൈദഗ്‌ധ്യമുള്ളവർക്കും പാലായിൽ ആരംഭിക്കുന്ന കേരള ഗ്രോ ബ്രാന്റഡ് ഷോപ്പിലേക്കും പാലാ ടൗൺ, മുട്ടുചിറ, ചേർപ്പുങ്കൽ എന്നിവിടങ്ങളിലെ അഗ്രിമ മാർക്കറ്റുകളിലേക്ക് സെയിൽസ് കം മാനേജിങ്ങ് ആന്റ് അക്കൗണ്ടിങ്ങ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
താൽപ്പര്യമുള്ളവർ ബയോഡേറ്റയോടു കൂടിയ അപേക്ഷ dssspala@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 29. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 9447284884.