തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസിന് പുതിയ നേതൃത്വം
തൃശൂർ: തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ്, 2024-2027 പ്രവർത്തനവർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡോ. ജോബി തോമസ് കാക്കശേരി – പ്രസിഡന്റ്, കെ.സി.ഡേവിസ് – ജനറൽ സെക്രട്ടറി, റോണി അഗസ്റ്റ്യൻ ട്രഷറർ, അഡ്വ. ബൈജു ജോസഫ്, ലീല വർഗീസ് – വൈ പ്രസിഡന്റുമാർ, ആന്റോ തൊറയൻ, മേഴ്സി ജോയ് – ജോയിന്റ സെക്രട്ടറിമാർ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് യോഗം ഉദ്ഘാടനം ചെയ്തു. ബിഷപ് ഡെലിഗേറ്റ് മോൺ. ജോസ് വല്ലൂരാൻ, അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ, അസി. ഡയറക്ടർ ഫാ. ജിൻസൺ ചിരിയങ്കണ്ടത്ത്, മുൻ പ്രസിഡന്റും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുമായ ജോഷി വടക്കൻ, പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി എന്നിവർ പ്രസംഗിച്ചു.