January 23, 2025
Jesus Youth

ജീസസ് യൂത്ത്‌ ഇന്റർനാഷണൽ ഓഫിസിൽ 24/7 മധ്യസ്ഥ പ്രാർത്ഥന

  • June 18, 2024
  • 2 min read
ജീസസ് യൂത്ത്‌ ഇന്റർനാഷണൽ ഓഫിസിൽ 24/7 മധ്യസ്ഥ പ്രാർത്ഥന

ജൂൺ 20 ന് ഉച്ചകഴിഞ്ഞു 3 മണിക്ക് വി. കുർബാനയോടുകൂടി ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസിന്റെ ചാപ്പലിൽ 24/7 അഖണ്ഡ മധ്യസ്ഥ പ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും ആരംഭിക്കുന്നു. ജീസസ് യൂത്ത് ഇന്റർനാഷണൽ കോർഡിനേറ്റർ മിഥുൻ പോൾ ലോകമെമ്പാടുമുള്ള ജീസസ് യൂത്തിനോട് സാധ്യമായ സമയത്തെല്ലാം ഈ മധ്യസ്ഥ പ്രാർത്ഥനയുടെ ഭാഗമാകാനുള്ള ആഹ്വാനം നൽകി. ‘പ്രാർത്ഥനയാണ് ഓരോ ജീസസ് യൂത്തിന്റെയും അടിസ്ഥാനം. മധ്യസ്ഥ പ്രാർത്ഥന മുന്നേറ്റത്തിന്റെ ശക്തി സ്രോതസ്സും. മുന്നേറ്റത്തിന് വേണ്ടിയും കത്തോലിക്കാ സഭയ്ക്കുവേണ്ടിയും പ്രാർത്ഥിക്കുവാൻ വേണ്ടിയാണ് ഈ മധ്യസ്ഥ പ്രാർത്ഥന.’ മിഥുൻ ഓർമ്മപ്പെടുത്തുന്നു.

സാധിക്കുന്നവരെല്ലാം ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസിൽ വരുവാനും പ്രാർത്ഥിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിൽ ആയിരിക്കുന്നവർക്ക് ഈ അഖണ്ഡ മധ്യസ്ഥ പ്രാർത്ഥനയുടെ ഭാഗമാകുവാനുള്ള മാർഗങ്ങൾ ഉടനെ ക്രമീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓരോ ജീസസ് യൂത്തിനെയും വിശേഷിച്ചു, ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസിനോട് അടുത്തുള്ള ഇന്ത്യയിലെയും, കേരളത്തിലെയും ജീസസ് യൂത്തിനെ മാധ്യസ്ഥ പ്രാർത്ഥനയുടെ ഭാഗമാക്കുവാൻ പ്രത്യേകം ഓർമപ്പെടുത്തി.

മധ്യസ്ഥ പ്രാർത്ഥനയിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്കായി register ചെയ്യാൻ link ചുവടെ ചേർക്കുന്നു:
ലിങ്ക്- https://bit.ly/ReserveMyPrayerTime

മിധുൻ പോളിന്റെ സന്ദേശം വായിക്കാം

The Jesus Youth movement is characterized by its vibrant spirituality, zeal for evangelization, and commitment to living out the Gospel through the practice of six pillars. At the heart of the movement lies a profound charism of prayer—a charism that draws its members into deeper intimacy with Christ and empowers them to be witnesses of His love. This devotion continues to drive their passion for evangelization and service.

The movement proposes to initiate a continuous, round-the-clock intercession and adoration of the Blessed Sacrament in the Jesus Youth International Office Chapel. This initiative aims to deepen our spiritual lives, drawing us closer to Christ through unceasing prayer and contemplation, and fostering a sense of community, uniting with the prayers of Jesus Youth worldwide. This intercession is to pray for the movement and the Catholic Church in connection with our efforts to renew our love for Christ and embrace the spirit of listening.

We will begin the intercession on June 20th at 3:00 PM with an Inaugural Holy Mass. The intent of this step is to involve every Jesus Youth in the intercession, especially from the local realities of the Jesus Youth International Office, such as Jesus Youth from Kerala and Jesus Youth India.

I encourage all Jesus Youth across the globe to join the intercession in person whenever possible. We will share different options for countries to join the 24/7 intercession at the Jesus Youth International Office very soon. Additionally, I am sharing a link for anyone to register and volunteer for the intercession

Link- https://bit.ly/ReserveMyPrayerTime

Wishing you all a very blessed time through the Intercession.

Regards

Midhun Paul

About Author

കെയ്‌റോസ് ലേഖകൻ