‘ഞങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുക’

അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ചരിത്ര സംരക്ഷണ സംഘം അമേരിക്കയിലെ ബഫലോ നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളെ സംരക്ഷിക്കാന്‍ ഇടപെടലുമായി രംഗത്ത്. “ഞങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുക” എന്ന ആപ്തവാക്യവുമായി പ്രിസര്‍വേഷന്‍ ബഫല്ലോ നയാഗ്ര സംഘടനയാണ് രംഗത്ത് വന്നിരിക്കുന്നത്.
വിശ്വാസികളുടെ അഭാവം മൂലവും വൈദികരുടെ ദൗര്‍ലഭ്യം മൂലവും ദേവാലയങ്ങള്‍ അടിച്ചിടുന്നതും മറ്റാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കുന്നതും പടിഞ്ഞാറന്‍ നാടുകളിലെ സ്ഥിരമായ കാഴ്ചയാണ്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ദേവാലയങ്ങളുടെയും വിശുദ്ധ സ്ഥലങ്ങളുടെയും സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് അമേരിക്കയിലെ ന്യുയോര്‍ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രിസര്‍വേഷന്‍ ബഫല്ലോ നയാഗ്ര ചരിത്ര സംരക്ഷണ സംഘം. ന്യുയോര്‍ക്കിലെ ബഫല്ലോ രൂപതയുടെ കീഴിലുള്ള 160 ഇടവകകളില്‍ മൂന്നിലൊന്ന് ലയിപ്പിക്കുമെന്ന് കഴിഞ്ഞ മാസം രൂപത അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ കത്തോലിക്കാ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു നടപടി രൂപത ആരംഭിച്ചത്. ഏകദേശം 55 ഇടവകകളില്‍ ഇത്തരത്തില്‍ അവകാശങ്ങള്‍ നല്‍കുന്നതിനും പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനുമുള്ള പ്രക്രിയയില്‍ ലയിപ്പിക്കുമെന്ന് ബഫലോ ബിഷപ്പ് മൈക്കല്‍ ഫിഷര്‍ മെയ് മാസത്തില്‍ പറഞ്ഞിരിന്നു. എന്നാല്‍ ഇങ്ങനെയുള്ള പുനര്‍രൂപകല്പനക്കിടയില്‍ ദേവാലയങ്ങള്‍ പൊളിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ബഫല്ലോ പ്രിസര്‍വേഷന്‍ ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുന്നത്. ബഫ്ഫല്ലോ രൂപതയിലെ എല്ലാ ദേവാലയങ്ങള്‍ക്കും ലാന്‍ഡ്മാര്‍ക്ക് സ്റ്റാറ്റസ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പ്രെസെര്‍വഷന്‍ ബഫല്ലോ നയാഗ്ര സംഘടന. ഇത്തരത്തില്‍ ലാന്‍ഡ്മാര്‍ക് സ്റ്റാറ്റസ് നേടിയെടുക്കുന്ന ദേവാലയങ്ങള്‍ പിന്നീട ചരിത്ര നിര്‍മ്മിതികളായി കരുതപെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഓരോ ലാന്‍ഡ്മാര്‍ക് സ്റ്റാറ്റസിനായുള്ള അപേക്ഷയും പൂര്‍ത്തിയാക്കാന്‍ ശരാശരി 2,500 ഡോളര്‍ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനുള്ള സഹായം ലഭ്യമാക്കാന്‍ സംഘടന ധനസമാഹരണയജ്ഞം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിശുദ്ധമായി കരുത്തപ്പെടേണ്ട എല്ലാ പുണ്യസ്ഥലങ്ങള്‍ക്കും ശക്തമായ സംരക്ഷണം നല്‍കുമെന്ന് പ്രിസര്‍വേഷന്‍ സൊസൈറ്റി പറഞ്ഞു. വൈദികരുടെ കുറവും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രൂപത ലയന പദ്ധതി ബഫല്ലോയില്‍ ആരംഭിച്ചത്. എന്നിരുന്നാലും ദേവാലയങ്ങളെയും തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ മുതലായ വിശുദ്ധ സ്ഥലങ്ങളെയും സംരക്ഷിക്കുവാനായി പ്രെസെര്‍വഷന്‍ സൊസൈറ്റി പോലുള്ള സംഘടങ്ങള്‍ മുന്‍പോട്ടു വരുന്നത് അഭിനന്ദനാര്‍ഹവും പ്രത്യാശാജനകവുമായ വസ്തുതയാണ്.