കത്തോലിക്കാസഭയില്‍ അംഗമായി നെയ്മറിന്റെ മകള്‍
ലോകമെമ്പാടും ആരാധകവൃന്ദമുള്ള ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയറിന്റെ മകള്‍ കത്തോലിക്ക സഭയില്‍ അംഗത്വം സ്വീകരിച്ചു. ജൂണ്‍ 9 നു അവര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വെച്ചാണ് ജ്ഞാനസ്‌നാന കര്‍മ്മം നിര്‍വഹിക്കപ്പെട്ടത്.
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരവും പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസിയുമായ നെയ്മര്‍ ജൂനിയറിന്റെയും ബ്രൂണ ബിയാന്‍ കാര്‍ഡിയുടെയും എട്ടുമാസം പ്രായമുള്ള മകള്‍ മാവിയാണ് മാമോദിസ സ്വീകരിച്ചത്. ഇതേ ചടങ്ങില്‍ വെച്ച ബ്രൂണയുടെ അടുത്ത സുഹൃത്ത് ഹന്നാ കാര്‍വെല്‍ഹോയുടെ മകളും മാമ്മോദിസാ സ്വീകരിച്ചു. എംബ്രോയിഡറി ചെയ്ത കുഞ്ഞു വെള്ളയുടുപ്പ് ധരിച്ച് മാമ്മോദീസയ്ക്കായി എത്തിയ മാവിയും മാതാപിതാക്കളും സന്തോഷഭരിതരായി കാണപെട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്ല തരംഗമാവുകയാണ്.
തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം യേശുക്രിസ്തുവിലുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുകയും പ്രഘോഷിക്കുകയും ചെയ്തിട്ടുള്ള നെയ്മര്‍ ജൂനിയര്‍ പലപ്പോഴും ‘100 പെര്‍സെന്റ് ജീസസ്’ എന്ന ടാഗുമായാണ് കളിക്കളത്തില്‍ എത്താറുള്ളത്. ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപയാതിരിക്കുവാന്‍ പ്രതിമാസം അഞ്ചുലക്ഷം ഡോളര്‍ നല്‍കാമെന്ന ക്ലബ്ബിന്റെ കരാറിന് മുമ്പില്‍ വഴങ്ങാത്ത നെയ്മര്‍ ജൂനിയറിന്റെ നിലപാട് ലോകമെമ്പാടുമുള്ള ക്രൈസ്തവ യുവജനങ്ങള്‍ക്കു മുമ്പില്‍ ഒരു വെല്ലുവിളി ഉയര്‍ത്തുന്നതാണ്. നെയ്മറിന്റെ വിശ്വാസ സാക്ഷ്യം തുടരുന്നതിന്റെ ഭാഗമായി മകള്‍ മാവിയുടെ കത്തോലിക്കാ സഭയിലേക്കുള്ള പ്രവേശനത്തിന്റെ വാര്‍ത്ത ആകാംക്ഷയോടെയാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.