January 23, 2025
Church

അറുപത്തിയഞ്ചിന്റെ നിറവില്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ

  • June 15, 2024
  • 1 min read
അറുപത്തിയഞ്ചിന്റെ നിറവില്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ

അലക്സ്‌ ഇരുമ്പിനിക്കൽ
പ്രസിഡന്റ്‌, എം.സി.വൈ.എം., ഒമാൻ

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ആത്മീയ ആചാര്യനും മുൻ CBCI പ്രസിഡന്റുമായിരുന്ന മോറോൻ മോർ ബസേലിയോസ്‌ കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുടെ അറുപത്തിയഞ്ചാം പിറന്നാൾ ഇന്ന്. തിരുവല്ല അതിഭദ്രാസനത്തിലെ മുക്കൂർ ഇടവകയിൽ മാത്യു അന്നമ്മ ദമ്പതികളുടെ മകനായി തോട്ടുങ്കൽ കുടുംബത്തിൽ 1959 ജൂൺ 15നാണ് ഐസക്ക് എന്ന ക്ലീമിസ് കാതോലിക്ക ബാവയുടെ ജനനം.

രാഷ്ട്രീയ മതേതര ചിന്തകൾക്ക് ഊന്നൽ നൽകി സഭ സമൂഹത്തിനും രാഷ്ട്രത്തിനും കൂടെ വേണ്ടി ഉള്ളതാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് കത്തോലിക്കാ സഭയെയും പ്രത്യേകിച്ചു മലങ്കര കത്തോലിക്ക സഭയെയും നയിക്കുന്ന ഇടയ ശ്രേഷ്ഠൻ. ഇന്നത്തെ മാറുന്ന കാലത്തിന്റെ സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ മുഴുവൻ ക്രൈസ്തവരുടെയും ശബ്ദമായി മാറിയ കാതോലിക്ക ബാവ കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിന് നൽകിയ സംഭാവനകളെ വിസ്മരിക്കാനാവുന്നതല്ല. ആത്മീയ ആചാര്യനായ ബാവ തിരുമേനി സഭയെ ആത്മീയത നിറയുന്ന കുടുംബങ്ങളാക്കി മാറ്റുവാൻ, സഭാ മക്കളെ കൂടെ ചേർത്ത് നിർത്തുവാൻ നിരന്തരമായി പ്രവർത്തിക്കുന്നു, പ്രാർത്ഥിക്കുന്നു. പരിശുദ്ധത്മാവിന്റെ കൃപ എല്ലായ്പ്പോഴും പ്രിയ പിതാവിൽ നിറഞ്ഞിരിക്കുന്നു.

എക്യൂമെനിക്കൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടിട്ടുള്ള ബാവ സഭ ഐക്യത്തിനായി നിരന്തരം ശബ്‌ദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന് പലപ്പോഴും നാം സാക്ഷികളാണ്. ഒപ്പം തന്റെ സഭാ മക്കളെ ഇതര സഭകളെയും മതങ്ങളെയും ബഹുമാനിക്കണമെന്നും അവരെ ഒപ്പം ചേർത്ത് നിർത്തണം നമ്മൾ ചേർന്ന് നിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു.

പിതാവിന്റെ ഉദ്ബോധനങ്ങൾ സഭക്കും രാഷ്ട്രത്തിനും ഉതകുന്നതാണ് എന്ന് ഓർത്തുകൊണ്ട് ജൂൺ 11ന് പൗരോഹിത്യ ജീവിതത്തിൽ 38 വർഷങ്ങൾ പൂർത്തിയാക്കിയ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ തിരുമേനിക്ക് കെയ്‌റോസ് മീഡിയ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!

About Author

കെയ്‌റോസ് ലേഖകൻ